ഓട്ടോസ്പോട്ട്/ഐബി
കന്പനിയുടെ ആറ് പുതിയ അവതരണങ്ങളിൽ ഒന്നായി ഹോണ്ട കാർസ് ഇന്ത്യ എച്ച്ആർ-വി എന്ന എസ്യുവിയെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ സിആർ-വി, സിവിക്, രണ്ടാം തലമുറ അമേസ് തുടങ്ങിയ മോഡലുകൾ ഇതിനോടകം നിരത്തിൽ എത്തുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്കു മുന്പ് റോഡ് ടെസ്റ്റ് നടത്തുന്ന എച്ച്ആർ-വിയുടെ സ്പൈഡ് ചിത്രങ്ങൾ പുറത്തു വരികയും ചെയ്തു. ഈ വർഷം അവസാനത്തോടെ ഹോണ്ടയിൽനിന്ന് പുതിയ എസ്യുവി വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം. എന്തൊക്കെയായിരിക്കും ഹോണ്ട വാഹനത്തിൽ കരുതിയിരിക്കുക എന്നത് വ്യക്തമല്ലെങ്കിലും ചില കാര്യങ്ങൾ പ്രതീക്ഷിക്കാം.
5 സീറ്റർ എസ്യുവി വിഭാഗത്തിൽ ഹോണ്ടയുടെ ഡബ്ല്യുആർവിയുടെ മുകളിലായിരിക്കും എച്ച്ആർ-വിയുടെ സ്ഥാനം. അതുകൊണ്ടുതന്നെ ഡബ്ല്യുആർ-വിയേക്കാളും കൂടുതൽ വിലയുമുണ്ടാകും.
പുതിയ ഡിസൈൻ തീം: എച്ച്ആർ-വിയുടെ പുറത്തുവന്ന ചിത്രങ്ങൾത്തന്നെ വാഹനത്തിന്റെ ഭംഗി എടുത്തുകാണിക്കുന്നവയാണ്. സിറ്റി ഫേസ്ലിഫ്റ്റിൽ കണ്ട പുതിയ ഡിസൈൻ തീമിനൊപ്പം വലിയ ഗ്രില്ലും സ്പോർട്ടി ബംപറും മുഖത്തിന് ഭംഗിയുയർത്തുന്പോൾ ടെയിൽ ലാന്പുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ക്രോം ടെയിൽഗേറ്റ് ഗാർണിഷ് പിന്നിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ഡുവൽ ടോൺ ഇന്റീരിയർ: അഞ്ച് സീറ്റ് ലേയൗട്ടാണ് എച്ച്ആർ-വിയിൽ പ്രതീക്ഷിക്കുന്നത്. ഒപ്പം സിആർ-വിയിൽനിന്നുള്ള ഡുവൽ ടോൺ ഇന്റീരിയറും പ്രതീക്ഷിക്കാം. കൂടാതെ ഹോണ്ടയുടെ ഡിജിപാഡ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉൾപ്പെടെയുള്ള നിരവധി ഫീച്ചറുകളും ഉണ്ടാകും.
സുരക്ഷയ്ക്കു മുൻഗണന: മുന്തിയ സുരക്ഷാ ഫീച്ചറുകൾത്തന്നെ പ്രതീക്ഷിക്കാം. മൾട്ടിപ്പിൾ എയർബാഗുകൾ, എബിഎസ്, ഇബിഡി, റിയർ പാർക്കിംഗ് കാമറ, റിയർ പാർക്കിംഗ് സെൻസറുകൾ, ഇമ്മൊബിലൈസർ തുടങ്ങി നിരവധി ടെക്നിക്കൽ സംവിധാനങ്ങൾ.
എൻജിൻ: 1.6 ലിറ്റർ പെട്രോൾ, 1.6 ലിറ്റർ ഡീസൽ എന്നീ രണ്ട് എൻജിൻ ഓപ്ഷനുകളിൽ എച്ച്ആർ-വിയെ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.
വില: പ്രീമിയം സെഡാൻ മോഡലായ സിവിക്കിനു താഴെ വരുന്ന എച്ച്ആർ-വിക്ക് ഏകദേശം 15 ലക്ഷം രൂപ (എക്സ് ഷോറൂം) വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എതിരാളികൾ: ഹ്യുണ്ടായി ക്രറ്റ, റെനോ കാപ്ചർ, നിസാൻ കിക്ക്സ്, ജീപ് കോംപസ് പെട്രോൾ, വൈകാതെ വിപണിയിലെത്തുന്ന എംജി ഹെക്ടർ തുടങ്ങിയവ.