ബെയ്ജിംഗ്: അമേരിക്കൻ സർക്കാരിന്റെ നിരോധനം നെറ്റ്വർക്കിംഗ് ഉപകരണ നിർമാതാക്കളായ വാവേയെ കാര്യമായി തളർത്തി. വാവേയിൽനിന്ന് എന്തെങ്കിലും വാങ്ങുകയോ വിൽക്കുകയോ പാടില്ലെന്നാണ് ട്രംപിന്റെ നിർദേശം. അതുകൊണ്ടുതന്നെ വലിയ കമ്പനികൾക്കെല്ലാംതന്നെ വാവേയുമായുള്ള സഹകരണം ഉപേക്ഷിക്കേണ്ടിവരികയും ചെയ്തു. വാവേയ്ക്കുള്ള ആൻഡ്രോയ്ഡ് ലൈസൻസ് ഗൂഗിൾ പിൻവലിച്ചിരുന്നു. ഇപ്പോഴിതാ ഫേസ്ബുക്കും പ്രഖ്യാപനം നടത്തി, ഇനി മുതൽ വാവേ ഫോണുകളിൽ പ്രീ ഇൻസ്റ്റാൾഡ് ആപ്പായി ഫേസ്ബുക്കും ഉണ്ടാവില്ല. വാവേയുടെ സബ്സിഡിയറി സ്മാർട്ട്ഫോൺ കന്പനിയായ ഹോണിറിലും ഫേസ്ബുക്ക് ഉണ്ടാവില്ല.
ഫേസ്ബുക്ക്, മെസെഞ്ചർ, ഇൻസ്റ്റഗ്രാം തുടങ്ങിയ ആപ്പുകൾ വാവേ, ഹോണർ സ്മാർട്ട്ഫോണുകളിൽ പ്രീ ഇൻസ്റ്റാൾഡ് ആയിരുന്നു. എന്നാൽ, ഇനിമുതൽ ഉപയോക്താക്കൾ ഡൗൺലോഡ് ചെയ്തെടുക്കണം. അതിനുശേഷം തടസമില്ലാതെ ഉപയോഗിക്കാനും കഴിയുമെന്നാണ് റിപ്പോർട്ടുകൾ.
വാവേ ഇനി ഉത്പാദിപ്പിക്കുന്ന ഫോണുകളിൽ ഈ ആപ്പുകൾ ഉണ്ടാവില്ല. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് വിലക്കുള്ളതിനാൽ വാവേയുടെ സ്വന്തം ആപ് സ്റ്റോറായ ആപ് ഗാലറിയിൽനിന്നുവേണം വാട്സ്ആപ് ഉൾപ്പെടെയുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ.