കൊച്ചി: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് നിസാൻ ഇന്ത്യ ഫ്രീ ഫോം വാഷ് സർവീസ് നൽകുന്നു. എല്ലാ നിസാൻ, ഡാറ്റ്സണ്‍ ഉപഭോക്താക്കൾക്കും ഇന്ത്യയിലെ ഏതു സർവീസ് സെന്റർ വഴിയും 11 വരെ അവരുടെ കാറുകൾ ഫോം വാഷ് ചെയ്യാൻ സാധിക്കും. ഫോം വാഷ് ടെക്നിക്കിലൂടെ ഒരു ദശലക്ഷം ലിറ്റർ വെള്ളം സംരക്ഷിക്കാനാണു നിസാൻ ലക്ഷ്യമിടുന്നത്.