+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ഗ്ന ടി​ടി​കെ ഹെ​ൽ​ത്ത് ഇ​ൻ​ഷ്വ​റ​ൻ​സ് ഇനി മ​ണി​പാ​ൽ സി​ഗ്ന ഹെ​ൽ​ത്ത് ഇ​ൻ​ഷ്വ​റ​ൻ​സ്

കൊ​​​ച്ചി: അ​​​മേ​​​രി​​​ക്ക ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ആ​​​ഗോ​​​ള ആ​​​രോ​​​ഗ്യ സേ​​​വ​​​ന​​ദാ​​​താ​​​ക്ക​​​ളാ​​​യ സി​​​ഗ്ന കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ​​​യും ഇ​​​ന്ത്യ​​​ൻ പ​​​ങ്കാ​​​ളി​​​ക​​​ളാ
സി​ഗ്ന ടി​ടി​കെ ഹെ​ൽ​ത്ത് ഇ​ൻ​ഷ്വ​റ​ൻ​സ്  ഇനി മ​ണി​പാ​ൽ സി​ഗ്ന ഹെ​ൽ​ത്ത് ഇ​ൻ​ഷ്വ​റ​ൻ​സ്
കൊ​​​ച്ചി: അ​​​മേ​​​രി​​​ക്ക ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ആ​​​ഗോ​​​ള ആ​​​രോ​​​ഗ്യ സേ​​​വ​​​ന​​ദാ​​​താ​​​ക്ക​​​ളാ​​​യ സി​​​ഗ്ന കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ​​​യും ഇ​​​ന്ത്യ​​​ൻ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ ടി​​​ടി​​​കെ ഗ്രൂ​​​പ്പി​​​ന്‍റെ​​​യും മ​​​ണി​​​പാ​​​ൽ ഗ്രൂ​​​പ്പി​​​ന്‍റെ​​​യും സം​​​യു​​​ക്ത സം​​​രം​​​ഭ​​​മാ​​​യ സി​​​ഗ്ന ടി​​​ടി​​​കെ ഹെ​​​ൽ​​​ത്ത് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​ന്പ​​​നി​​​യു​​​ടെ പേ​​​ര് മ​​​ണി​​​പാ​​​ൽ സി​​​ഗ്ന ഹെ​​​ൽ​​​ത്ത് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​ന്പ​​​നി എ​​​ന്നാ​​​ക്കി​. പു​​​തി​​​യ ഘ​​​ട​​​ന​​​യ​​​നു​​​സ​​​രി​​​ച്ച് സി​​​ഗ്ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ത​​​ങ്ങ​​​ളു​​​ടെ 49 ശ​​​ത​​​മാ​​​നം പ​​​ങ്കാ​​​ളി​​​ത്തം തു​​​ട​​​രും.

അ​​​തേ​​സ​​​മ​​​യം മ​​​ണി​​​പാ​​​ൽ ഗ്രൂ​​​പ്പ് ത​​​ങ്ങ​​​ളു​​​ടെ വി​​​ഹി​​​തം 51 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ത്തും. ഐ​​​ആ​​​ർ​​​ഡി​​​എ​​​യി​​​ൽ​​​നി​​​ന്ന് ആ​​​വ​​​ശ്യ​​​മാ​​​യ അം​​​ഗീ​​​കാ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ച ശേ​​​ഷം ടി​​​ടി​​​കെ ഗ്രൂ​​​പ്പ് സം​​​യു​​​ക്ത സം​​​രം​​​ഭ​​​ത്തി​​​ൽ​​​നി​​​ന്നു പി​​ന്മാ​​​റും.

പേ​​​രി​​​ലെ മാ​​​റ്റ​​​ത്തോ​​​ടൊ​​​പ്പം പു​​​തി​​​യ ലോ​​​ഗോ, വെ​​​ബ് സൈ​​​റ്റ് തു​​​ട​​​ങ്ങി​​​യ​​​വ അ​​​ട​​​ക്കം പു​​​തി​​​യ കോ​​​ർ​​​പ​​​റേ​​​റ്റ് വ്യ​​​ക്തി​​​ത്വ​​​വും ക​​​ന്പ​​​നി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. മാ​​​റ്റ​​​ങ്ങ​​​ളെ​​​ല്ലാം ഉ​​​ട​​​ൻ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും.