+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റിക്കാർഡ് കുറിച്ച് കന്പോളങ്ങൾ

ന്യൂ​​ഡ​​ൽ​​ഹി/​​മും​​ബൈ: ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി ക​​ന്പോ​​ള​​ങ്ങ​​ൾ പു​​തി​​യ റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ചു. മാ​​ർ​​ച്ചി​​ൽ അ​​വ​​സാ​​നി​​ച്ച ത്രൈ​​മാ​​സ​​ത്തി​​ലെ സാ​​ന്പ​​ത്തി​​കവ​​ള​​ർ​​ച്ച കു​​റ​​ഞ്
റിക്കാർഡ് കുറിച്ച് കന്പോളങ്ങൾ
ന്യൂ​​ഡ​​ൽ​​ഹി/​​മും​​ബൈ: ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി ക​​ന്പോ​​ള​​ങ്ങ​​ൾ പു​​തി​​യ റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ചു. മാ​​ർ​​ച്ചി​​ൽ അ​​വ​​സാ​​നി​​ച്ച ത്രൈ​​മാ​​സ​​ത്തി​​ലെ സാ​​ന്പ​​ത്തി​​കവ​​ള​​ർ​​ച്ച കു​​റ​​ഞ്ഞെ​​ങ്കി​​ലും റി​​സ​​ർ​​വ് ബാ​​ങ്ക് പ​​ലി​​ശ​​നി​​ര​​ക്കി​​ൽ 25 ബേ​​സി​​സ് പോ​​യി​​ന്‍റ് കു​​റ​​യ്ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യാ​​ണ് ഇ​​ന്ന​​ലെ ക​​ന്പോ​​ള​​ങ്ങ​​ളി​​ൽ നി​​ക്ഷേ​​പ​​ക​​രു​​ടെ തി​​ര​​ക്കു​​ണ്ടാ​​ക്കി​​യ​​ത്.

രാ​​ജ്യ​​ത്തി​​ന്‍റെ സാ​​ന്പ​​ത്തി​​ക​​വ​​ള​​ർ​​ച്ച നാ​​ലു വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​യാ​​യി​​രു​​ന്നു ജ​​നു​​വ​​രി-​​മാ​​ർ​​ച്ച് ത്രൈ​​മാ​​സ​​ത്തി​​ൽ കു​​റി​​ച്ച​​ത്. ചൈ​​ന​​യു​​ടെ നാ​​ലാം ത്രൈ​​മാ​​സ ജി​​ഡി​​പി വ​​ള​​ർ​​ച്ച​​യെ​​ക്കാ​​ളും പി​​ന്നി​​ലാ​​ണ് ഇ​​ന്ത്യ.

ബോം​​ബെ സെ​​ൻ​​സെ​​ക്സ് 553.42 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 40,267.62ലും ​​നി​​ഫ്റ്റി 165.75 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 12,088.55ലും ​​വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. നി​​ഫ്റ്റി ആ​​ദ്യ​​മാ​​യി ഇ​​ന്ന​​ലെ 12,100 എ​​ന്ന പ്ര​​തി​​രോ​​ധം മ​​റി​​ക​​ട​​ന്നെ​​ങ്കി​​ലും പി​​ന്നീ​​ട് താ​​ഴു​​ക​​യാ​​യി​​രു​​ന്നു.

ബി​​എ​​സ്ഇ സൂ​​ചി​​ക​​യി​​ൽ ഹീ​​റോ മോ​​ട്ടോ​​കോ​​ർ​​പ്, ബ​​ജാ​​ജ് ഓ​​ട്ടോ, ഏ​​ഷ്യ​​ൻ പെ​​യി​​ന്‍റ്സ്, ഇ​​ൻ​​ഡ​​സ്ഇ​​ൻ​​ഡ് ബാ​​ങ്ക്, ഹി​​ന്ദു​​സ്ഥാ​​ൻ യു​​ണി​​ലി​​വ​​ർ, മാ​​രു​​തി തു​​ട​​ങ്ങി​​യ ക​​ന്പ​​നി​​ക​​ളു​​ടെ ഓ​​ഹ​​രി​​ക​​ൾ 5.87 ശ​​ത​​മാ​​നം വ​​രെ ക​​യ​​റി. പ്ര​​മു​​ഖ 30 ഓ​​ഹ​​രി​​ക​​ളി​​ൽ 27 എ​​ണ്ണ​​വും മു​​ന്നേ​​റ്റ​​ത്തി​​ലാ​​യി​​രു​​ന്നു.

ആ​​ർ​​ബി​​ഐ പ​​ലി​​ശ​​നി​​ര​​ക്ക് കാ​​ൽ ശ​​ത​​മാ​​നം കു​​റ​​ച്ച് 5.75 ശ​​ത​​മാ​​ന​​മാ​​ക്കു​​മെ​​ന്നാ​​ണ് സാ​​ന്പ​​ത്തി​​ക​​ വി​​ദ​​ഗ്ധ​​രു​​ടെ വി​​ല​​യി​​രു​​ത്ത​​ൽ. അ​​ങ്ങ​​നെ സം​​ഭ​​വി​​ച്ചാ​​ൽ 2010 ജൂ​​ലൈ​​ക്കു ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ര​​ക്കാ​​യി​​രി​​ക്കും അ​​ത്. അ​​ടു​​ത്ത വ​​ർ​​ഷം വ​​രെ ഇ​​നി പ​​ലി​​ശ​​നി​​ര​​ക്കി​​ൽ മാ​​റ്റം വ​​രു​​ത്താ​​നി​​ട​​യി​​ല്ലെ​​ന്നും വി​​ല​​യി​​രു​​ത്തു​​ന്ന​​വ​​രു​​ണ്ട്.

ജി​​ഡി​​പി വ​​ള​​ർ​​ച്ച കു​​റ​​ഞ്ഞ​​താ​​ണ് പ​​ലി​​ശ​​നി​​ര​​ക്കി​​ൽ മാ​​റ്റം വ​​രു​​ത്താ​​ൽ ആ​​ർ​​ബി​​ഐ​​യെ പ്രേ​​രി​​പ്പി​​ക്കു​​ന്ന​​തെ​​ന്നാ​​ണ് മോ​​ത്തി​​ലാ​​ൽ ഓ​​സ്വാ​​ൾ സെ​​ക്യൂ​​രി​​റ്റീ​​സി​​ന്‍റെ റീ​​ട്ടെ​​യ്ൽ റി​​സ​​ർ​​ച്ച് മേ​​ധാ​​വി​​യാ​​യ സി​​ദ്ധാ​​ർ​​ഥ ഖെം​​ക​​യു​​ടെ വി​​ല​​യി​​രു​​ത്ത​​ൽ.

കൂ​​ടാ​​തെ, ഡോ​​ള​​റു​​മാ​​യു​​ള്ള വി​​നി​​മ​​യ​​ത്തി​​ൽ രൂ​​പ ക​​രു​​ത്തു​​കാ​​ണി​​ച്ച​​തും നി​​ക്ഷേ​​പ​​ക​​ർ​​ക്ക് പ്ര​​ചോ​​ദ​​ന​​മാ​​യി. ഡോ​​ള​​ർ​​വി​​ല 38 പൈ​​സ കു​​റ​​ഞ്ഞ് 69.32 രൂ​​പ​​യാ​​യി. ഏ​​ഷ്യ​​ൻ വി​​പ​​ണി​​ക​​ളി​​ൽ സ​​മ്മി​​ശ്ര പ്ര​​തി​​ക​​ര​​ണ​​മാ​​യി​​രു​​ന്നു​​വെ​​ങ്കി​​ൽ യൂ​​റോ​​പ്യ​​ൻ മാ​​ർ​​ക്ക​​റ്റി​​ൽ ത​​ള​​ർ​​ച്ച​​യാ​​യി​​രു​​ന്നു. ക്രൂ​​ഡ് വി​​പ​​ണി​​യി​​ൽ ബ്ര​​ന്‍റ് ഇ​​നം ക്രൂ​​ഡ് 0.39 ശ​​ത​​മാ​​നം ക​​യ​​റി 62.23 ഡോ​​ള​​റാ​​യി.