നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ആദായനികുതി നിയമത്തിലെ 208-ാം വകുപ്പനുസരിച്ച് 10,000 രൂപയിൽ കൂടുതൽ നികുതിബാധ്യത വരുന്ന എല്ലാ നികുതിദായകരും മുൻകൂറായി തന്നാണ്ടിലെ ആദായനികുതി അടയ്ക്കണം. എന്നാൽ, റെസിഡന്റ് ആയിട്ടുള്ള മുതിർന്ന പൗരന്മാർക്ക് ബിസിനസിൽനിന്നോ പ്രൊഫഷനിൽനിന്നോ വരുമാനമില്ലെങ്കിൽ അവർ മുൻകൂർ നികുതി അടയ്ക്കേണ്ട. നോണ്‍ റെസിഡന്റ് ആയിട്ടുള്ള മുതിർന്ന പൗരന്മാർ ബിസിനസിൽനിന്നും പ്രൊഫഷനിൽനിന്നും വരുമാനം ഇല്ലെങ്കിലും മറ്റുവരുമാനങ്ങളുണ്ടെങ്കിൽ മുൻകൂർ നികുതി അടയ്ക്കണം. വരുമാനം ഉണ്ടാകുന്ന മുറയ്ക്ക് അതിനുള്ള നികുതി അടയ്ക്കുക എന്നതാണ് മുൻകൂർ നികുതിയുടെ അടിസ്ഥാന തത്വം.
2019-20 സാന്പത്തിക വർഷത്തിലെ മുൻകൂർ ആദായ നികുതി 4 ഗഡുക്കളായിട്ടാണ് അടയ്ക്കേണ്ടത്. 2019-20 സാന്പത്തികവർഷത്തിൽ അടയ്ക്കേണ്ട തീയതിയും വിവരങ്ങളും ചുവടെ ചേർക്കുന്നു.
ഇത് ഒരു ഉദാഹരണസഹിതം വ്യക്തമാക്കാം. ഒരു നികുതിദായകന്റെ 2019-20 സാന്പത്തിക വർഷത്തിലെ നികുതിബാധ്യത ഒരു ലക്ഷം രൂപയായി എസ്റ്റിമേറ്റ് ചെയ്യുന്നുവെന്നു വിചാരിക്കുക. അദ്ദേഹം 2019 ജൂൺ 15നു മുന്‍പ് 15,000 രൂപ ആദ്യഗഡുവായി മുൻകൂർ നികുതി അടയ്ക്കണം. ഓഗസ്റ്റിൽ അദ്ദേഹത്തിന്റെ വരുമാനത്തിൽനിന്നും 20,000 രൂപ സ്രോതസിൽ നികുതിയായി പിടിക്കുന്നുവെന്നും കരുതുക. സെപ്റ്റംബർ 15ന് അദ്ദേഹത്തിന്റെ രണ്ടാമത്തെ ഗഡു ആകെ നികുതി ബാധ്യതയായ 1,00,000 രൂപയിൽനിന്നു സ്രോതസിൽ പിടിച്ച 20,000 രൂപ കിഴിച്ച് ബാക്കിയുള്ള തുകയുടെ 45 ശതമാനത്തിൽനിന്നും നാളിതുവരെ അടച്ച നികുതി കിഴിച്ച് ബാക്കിവരുന്ന തുകയാണ് അടയ്ക്കേണ്ടത്. അതായത് 80,000 രൂപയുടെ 45 ശതമാനമായ 36,000 രൂപയിൽനിന്നും ആദ്യ ഗഡുവായ 15,000 രൂപ കിഴിച്ച് ബാക്കിവരുന്ന 21,000 രൂപയാണ് രണ്ടാമത്തെ ഗഡുവായി അടയ്ക്കേണ്ടത്.
ഡിസംബർ 15ന് മുന്‍പ് മൂന്നാമത്തെ ഗഡു അടയ്ക്കുന്നതിനുവേണ്ടി 80,000 രൂപയുടെ 75 ശതമാനമായ 60,000 രൂപയിൽനിന്നും നാളിതുവരെ അടച്ച 36,000 രൂപ കിഴിച്ച് ബാക്കിവരുന്ന തുകയായ 24,000 രൂപയാണ് അടയ്ക്കേണ്ടത്. 4-ാമത്തെ ഗഡു 2020 മാർച്ച് 15നു മുന്‍പായിട്ടാണ് അടയ്ക്കേണ്ടത്. ആകെ നികുതിത്തുകയായ 1,00,000 രൂപയിൽനിന്നും സ്രോതസിൽ പിടിച്ച 20,000 രൂപ കിഴിച്ച് ബാക്കിതുകയായ 80,000 രൂപയിൽനിന്നും ഇതുവരെ അടച്ച മുൻകൂർ നികുതിയായ 60,000 രൂപ കിഴിച്ച് ബാക്കിവരുന്ന തുകയായ 20,000 രൂപയാണ് നാലാമത്തെ ഗഡു.
എന്നാൽ, ആദായനികുതി നിയമം 44 എഡി വകുപ്പനുസരിച്ച് ആകെ വിറ്റുവരവിന്റെ എട്ടു ശതമാനം അല്ലെങ്കിൽ ആറു ശതമാനം നികുതി അടച്ച് കോന്പൗണ്ട് ചെയ്യുന്ന നികുതിദായകർക്ക് മുകളിൽ പറഞ്ഞിരിക്കുന്ന തീയതികൾ മുൻകൂർ നികുതി അടവിന് ബാധകമല്ല. അത്തരം നികുതിദായകർ മുഴുവൻ നികുതിയും ഒറ്റത്തവണയായി 2020 മാർച്ച് 15നു മുന്‍പായി അടച്ചാൽ മതി. അതുപോലെ തന്നെ 44 എഡിഎ വകുപ്പനുസരിച്ച് റിട്ടേണ്‍ ഫയൽ ചെയ്യുന്ന പ്രൊഫഷണലുകളും മുൻകൂർ നികുതി ഒറ്റത്തവണയായി 2020 മാർച്ച് 15നു മുന്‍പ് അടച്ചാൽ മതി. നികുതി അടയ്ക്കുന്നതിനോടൊപ്പം സെസും ആവശ്യമെങ്കിൽ സർചാർജും കൂട്ടി വേണം നികുതി അടയ്ക്കാൻ.
മുൻകൂർ നികുതിയിൽ കുറവ് വന്നാൽ ആദായ നികുതി നിയമം 234 ബി, 234 സി എന്നിവ അനുസരിച്ച് പലിശ നല്‍കണം. മുൻകൂർ നികുതിക്കു വേണ്ടി കണക്കാക്കപ്പെടുന്ന വരുമാനം യഥാർഥ വരുമാനത്തിന്റെ 90 ശതമാനത്തിൽ താഴെയാണെങ്കിൽ കുറവു വന്ന തുകയ്ക്ക് പലിശയും ചിലപ്പോൾ പിഴയും ഈടാക്കിയേക്കാം.
ബിസിനസിൽനിന്നോ പ്രൊഫഷനിൽനിന്നോ വരുമാനത്തിന്റെ കൂടെ മറ്റു വരുമാനമുണ്ടെങ്കിൽ അതുകൂടി കണക്കിലെടുത്തുവേണം മുൻകൂർ നികുതിക്കുള്ള എസ്റ്റിമേറ്റ് തയാറാക്കാൻ. മറ്റു വരുമാനമായ പലിശ, വാടക മുതലായവയ്ക്ക് പത്തു ശതമാനം നിരക്കിൽ സ്രോതസിൽ നികുതി പിടിക്കുന്നതിനാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ, ഉയർന്ന വരുമാനക്കാർക്ക് നികുതി നിരക്കുകൾ 30 ശതമാനം വരെ ആകുന്നതിനാൽ ഇവയും കൂടി മുൻകൂർ നികുതിയുടെ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തണം.