+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാണിജ്യ യുദ്ധം: ക്രൂഡ് വില ആറു മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള ക്രൂ​ഡ് വി​ല ഇ​ന്ന​ലെ​യും താ​ഴ്ന്നു. ചൈ​ന​യു​മാ​യി വ്യാ​പാ​ര​യു​ദ്ധ​ത്തി​ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ആ​ഹ്വാ​നം ചെ​യ്ത​തു മു​ത​ൽ ക്രൂ​ഡ് വി​ല താ​ഴേ​ക്കാ​ണ്. ആ​
വാണിജ്യ യുദ്ധം: ക്രൂഡ് വില ആറു മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ
ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള ക്രൂ​ഡ് വി​ല ഇ​ന്ന​ലെ​യും താ​ഴ്ന്നു. ചൈ​ന​യു​മാ​യി വ്യാ​പാ​ര​യു​ദ്ധ​ത്തി​ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ആ​ഹ്വാ​നം ചെ​യ്ത​തു മു​ത​ൽ ക്രൂ​ഡ് വി​ല താ​ഴേ​ക്കാ​ണ്. ആ​റു മാ​സ​ത്തി​നി​ട​യി​ൽ ഏ​റ്റ​വും വ​ലി​യ പ്ര​തി​മാ​സ ത​ള​ർ​ച്ച​യി​ലാ​ണ് ക്രൂ​ഡ് ഇ​പ്പോ​ൾ. മേ​യി​ൽ മാ​ത്രം ബ്ര​ന്‍റ് ഇ​നം ക്രൂ​ഡ് പ​ത്തു ശ​ത​മാ​നം താ​ഴ്ന്ന​പ്പോ​ൾ ഡ​ബ്ല്യു​ടി​ഐ ഇ​നം ക്രൂ​ഡി​ന്‍റെ വി​ല 13 ശ​ത​മാ​ന​മാ​ണ് കു​റ​ഞ്ഞ​ത്. 2018 ന​വം​ബ​റി​നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ പ്ര​തി​മാ​സ ത​ക​ർ​ച്ച​യാ​ണി​ത്.

ബ്ര​ന്‍റ് ഇ​നം ക്രൂ​ഡ് ബാ​ര​ലി​ന് 65.72 ഡോ​ള​റി​ലും അ​മേ​രി​ക്ക​യു​ടെ വെ​സ്റ്റ് ടെ​ക്സാ​സ് ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് (ഡ​ബ്ല്യു​ടി​ഐ) ക്രൂ​ഡ് 55.85 ഡോ​ള​റി​ലു​മാ​ണ്. അ​വ​സാ​ന ഇ​ട​പാ​ടി​ൽ യ​ഥാ​ക്ര​മം 1.15 ഡോ​ള​റും 0.75 ഡോ​ള​റു​മാ​ണ് യ​ഥാ​ക്ര​മം താ​ഴ്ന്ന​ത്.

മെ​ക്സി​ക്കോ​യി​ൽ​നി​ന്നു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ത​ട​ഞ്ഞി​ല്ലെ​ങ്കി​ൽ മെ​ക്സി​ക്കോ​യി​ൽ​നി​ന്നു​ള്ള എ​ല്ലാ ച​ര​ക്കി​നും ചു​ങ്കം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​ന​മാ​ണ് ക്രൂ​ഡ് വി​ല​യി​ൽ ഇ​ടി​വു​ണ്ടാ​കാ​നു​ള്ള ഏ​റ്റ​വും പു​തി​യ കാ​ര​ണം. അ​മേ​രി​ക്ക​ൻ റി​ഫൈ​ന​റി​ക​ൾ പ്ര​തി​ദി​നം 6,80,000 ബാ​ര​ൽ മെ​ക്സി​ക്ക​ൻ ക്രൂ​ഡ് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നു​ണ്ട്. ഇ​റ​ക്കു​മ​തി​ക്ക് അ​ഞ്ചു ശ​ത​മാ​നം ചു​ങ്കം ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ പ്ര​തി​ദി​ന ഇ​റ​ക്കു​മ​തി​​ക്ക് 20 ല​ക്ഷം ഡോ​ള​റി​ന്‍റെ അ​ധി​ക ബാ​ധ്യ​ത ഉ​ണ്ടാ​കും.

അ​മേ​രി​ക്ക​യും ചൈ​ന​യും ത​മ്മി​ലു​ള്ള വ്യാ​പാ​ര​യു​ദ്ധ​ത്തി​നി​ടെ മെ​ക്സി​ക്കോ കൂ​ടി ഉ​ൾ​പ്പെ​ട്ട​ത് വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ. വ്യാ​പാ​ര​യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് ചൈ​ന​യു​ടെ ഫാ​ക്ട​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മേ​യി​ൽ പ്ര​തീ​ക്ഷി​ച്ച​തി​ലും ഇ​ടി​ഞ്ഞ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.