+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാതൽ മേഖലാ വളർച്ച കുറഞ്ഞു

ന്യൂ​​ഡ​​ൽ​​ഹി: എ​​ട്ടു കാ​​ത​​ൽ മേ​​ഖ​​ല​​ക​​ളു​​ടെ വ​​ള​​ർ​​ച്ച കു​​റ​​ഞ്ഞു. ഏ​​പ്രി​​ലി​​ൽ വ​​ള​​ർ​​ച്ച 2.6 ശ​​ത​​മാ​​ന​​മാ​​യി താ​​ഴ്ന്നു. ക്രൂ​​ഡ് ഓ​​യി​​ൽ, പ്ര​​കൃ​​തി​​വാ​​ത​​കം, വ​​ളം എ​​ന്നി​
കാതൽ മേഖലാ വളർച്ച കുറഞ്ഞു
ന്യൂ​​ഡ​​ൽ​​ഹി: എ​​ട്ടു കാ​​ത​​ൽ മേ​​ഖ​​ല​​ക​​ളു​​ടെ വ​​ള​​ർ​​ച്ച കു​​റ​​ഞ്ഞു. ഏ​​പ്രി​​ലി​​ൽ വ​​ള​​ർ​​ച്ച 2.6 ശ​​ത​​മാ​​ന​​മാ​​യി താ​​ഴ്ന്നു. ക്രൂ​​ഡ് ഓ​​യി​​ൽ, പ്ര​​കൃ​​തി​​വാ​​ത​​കം, വ​​ളം എ​​ന്നി​​വ​​യു​​ടെ വ​​ള​​ർ​​ച്ച താ​​ഴ്ന്ന​​താ​​ണ് പ്ര​​ധാ​​ന കാ​​ര​​ണം. 2018 ഏ​​പ്രി​​ലി​​ൽ കോ​​ൾ, ക്രൂ​​ഡ് ഓ​​യി​​ൽ, നാ​​ച്വ​​റ​​ൽ ഗ്യാ​​സ്, റി​​ഫൈ​​ന​​റി പ്രോ​​ഡ​​ക്ട്സ്, വ​​ളം, സ്റ്റീ​​ൽ, സി​​മ​​ന്‍റ്, ഇ​​ല​​ക്‌​​ട്രി​​സി​​റ്റി എ​​ന്നീ എ​​ട്ടു കാ​​ത​​ൽ മേ​​ഖ​​ല​​ക​​ളു​​ടെ വ​​ള​​ർ​​ച്ച 4.7 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു.

2019 ഏ​​പ്രി​​ലി​​ൽ കോ​​ൾ മേ​​ഖ​​ല​​യി​​ലെ വ​​ള​​ർ​​ച്ച 2.8 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. വൈ​​ദ്യു​​തി, റി​​ഫൈ​​ന​​റി ഉ​​ത്പാ​​ദ​​നം യ​​ഥാ​​ക്ര​​മം 5.8 ശ​​ത​​മാ​​ന​​വും 4.3 ശ​​ത​​മാ​​ന​​വു​​മാ​​ണ്.

ആ​​കെ ഫാ​​ക്ട​​റി ഉ​​ത്പാ​​ദ​​ന​​ത്തി​​ന്‍റെ 41 ശ​​ത​​മാ​​നം കാ​​ത​​ൽ മേ​​ഖ​​ല​​യി​​ൽ​​നി​​ന്നു​​ള്ള​​വ​​യാ​​ണ്.