മുംബൈ: ഹീറോ മോട്ടോകോർപ് ലിമിറ്റഡിന്റെ ധനകാര്യ സ്ഥാപനമായ ഹീറോ ഫിൻ കോർപ് റിലയൻസ് ജനറൽ ഇൻഷ്വറൻസിനെ ഏറ്റെടുത്തേക്കും. അനിൽ അംബാനിയുടെ റിലയൻസ് കാപ്പിറ്റലുമായി ഇതു സംബന്ധിച്ച ചർച്ചകൾ നടന്നു. 5,500-6,000 കോടി രൂപയ്ക്ക് ഏറ്റെടുക്കൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
റിലയൻസ് കാപ്പിറ്റലിന്റെ 18,000 കോടി രൂപയുടെ കടം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ വില്പന. ജനറൽ ഇൻഷ്വറൻസ്, മ്യൂച്വൽ ഫണ്ട് ബിസിനസുകൾ വിൽക്കുന്നതു വഴി ബാധ്യത 9,000 കോടി രൂപയായി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. 100 ശതമാനവും റിലയൻസ് കാപ്പിറ്റലിന്റെ ഉടമസ്ഥതയിലുള്ള സബ്സിഡിയറി സ്ഥാപനമാണ് റിലയൻസ് ജനറൽ ഇൻഷ്വറൻസ്.