ഗുരുഗ്രാം: ജെറ്റ് എയർവേസിന്റെ പതനത്തിന്റെ പിൻബലത്തിൽ ഇൻഡിഗോയുടെ അറ്റാദായം ഉയർന്നു. മാർച്ചിൽ അവസാനിച്ച ത്രൈമാസത്തിൽ അറ്റാദായം അഞ്ചു മടങ്ങ് ഉയർന്ന് 590 കോടി രൂപയായി. തലേ വർഷം ഇതേ കാലയളവിൽ 118 കോടി രൂപയായിരുന്നു അറ്റാദായം. 2018-19 സാന്പത്തികവർഷത്തെ ആകെ അറ്റാദായം 93 ശതമാനം താഴ്ന്ന് 156.1 കോടി രൂപയായി. ഇന്ധനവില ഉയർന്നതും രൂപയുടെ തളർച്ചയും 2018-19 സാന്പത്തികവർഷത്തിൽ കന്പനിയുടെ നില പരുങ്ങലിലാക്കിയെന്ന് അധികൃതർ അറിയിച്ചു.