കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ദേശീയതലത്തിൽ 28നു മെഗാ കസ്റ്റമർ മീറ്റ് സംഘടിപ്പിക്കുന്നു. രാജ്യത്തുടനീളമുള്ള 17 പ്രാദേശിക ഹെഡ് ഓഫീസുകളുടെ കീഴിൽ വരുന്ന 500 സ്ഥലങ്ങളിലായി ഒരു ലക്ഷം ഉപഭോക്താക്കളെ പങ്കെടുപ്പിക്കുകയാണു ലക്ഷ്യം. സേവനങ്ങൾ മെച്ചപ്പെടുത്തി ഉപഭോക്താക്കളുമായുള്ള ബന്ധം ഊഷ്മളമാക്കുകയാണു സംഗമത്തിന്റെ ലക്ഷ്യം. ബാങ്കിന്റെ മുതിർന്ന ഉദ്യോഗസ്ഥർ യോഗങ്ങളിൽ പങ്കെടുക്കും.
ഈ മീറ്റിംഗുകളിൽ ഉപഭോക്താക്കൾക്ക് ബാങ്കിന്റെ സ്റ്റാഫുമായി സംവദിക്കാം. ബാങ്കിന്റെ സേവനങ്ങളെക്കുറിച്ചും ഉത്പങ്ങളെക്കുറിച്ചുമുള്ള ഉപഭോക്താക്കളുടെ ആശങ്കകളും അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കാമെന്ന് എസ്ബിഐ റീട്ടെയിൽ ആൻഡ് ഡിജിറ്റൽ ബാങ്കിംഗ് എംഡി പി.കെ. ഗുപ്ത പറഞ്ഞു.