ന്യൂഡൽഹി: മ്യാൻമറിൽ കണ്ടെയ്നർ ടെർമിനൽ നിർമിക്കാനൊരുങ്ങി ആദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോണ്‍ ലിമിറ്റഡ്. 2,000 കോടി രൂപയുടെ പദ്ധതിയാണിത്. മ്യാൻമറിലെ യങ്കൂണ്‍ തുറമുഖത്താണ് ടെർമിനൽ നിർമിക്കുക.
രണ്ടു ഘട്ടമായി നടപ്പാക്കുന്ന പദ്ധതി 2021 ൽ പൂർത്തിയാകും. ഇന്ത്യക്കു വെളിയിൽ കണ്ടെയ്നർ ടെർമിനൽ നിർമിക്കുന്ന ആദ്യ ഇന്തൻ കന്പനിയാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും തദ്ദേശീയരായ 1,100 ആളുകൾക്കു പദ്ധതിയിൽ തൊഴിലവസരം നൽകുമെന്നും അദാനി പോർട്സ് സിഇഒ കരണ്‍ അദാനി പറഞ്ഞു.