കൊച്ചി: വസ്ത്രനിർമാതാക്കളായ കിറ്റെക്സിന്റെ മൊത്ത വരുമാനം 1,000 കോടി കവിഞ്ഞു. 2018-19 സാന്പത്തികവർഷം 1005 കോടിയുടെ വരുമാനമാണു നേടിയത്. കിറ്റെക്സ് ഗാർമെന്റ്സ് ലിമിറ്റഡിന്റെ 630 കോടിയും കിറ്റെക്സ് ചിൽഡ്രൻസ് വെയർ ലിമിറ്റഡിന്റെ 375 കോടിയും ഉൾപ്പെടെയാണിത്. കിറ്റെക്സ് ഗാർമെന്റ്സ് ലിമിറ്റഡിന്റെ മാത്രം വളർച്ച 12.38 ശതമാനമാണ്. കഴിഞ്ഞ സാന്പത്തിക വർഷം 559 കോടിയായിരുന്നു കിറ്റെക്സ് ഗാർമെന്റ്സിന്റെ വരുമാനം.
അറ്റാദായം 16.32 ശതമാനം വളർച്ച രേഖപ്പെടുത്തി 81.45 കോടിയിലെത്തി. കന്പനിയുടെ മികച്ച പ്രകടനം ഓഹരിവിലയിലും പ്രതിഫലിച്ചു. കിറ്റെക്സ് ഓഹരി ഒന്നിന്റെ വരുമാനം 10.64 രൂപയിൽനിന്നു 12.22 രൂപയായി വർധിച്ചു. പ്രതിദിനം ആറ് ലക്ഷം കുഞ്ഞുടുപ്പുകൾ കിഴക്കന്പലത്തെ ഫാക്ടറിയിൽനിന്ന് ഉത്പാദിപ്പിക്കുന്നുണ്ട്.