ന്യൂഡൽഹി: ചൈനീസ് ടെലികോം ഉപകരണ കന്പനി വാവേക്ക് ഏർപ്പെടുത്തിയ വിലക്കിൽ വൈകാതെ ഇളവ് കൊണ്ടുവരുമെന്ന് അമേരിക്കൻ വാണിജ്യവിഭാഗം. വിലക്കിനെത്തുടർന്നു വാവേയുടെ ഉത്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കുന്ന അമേരിക്കയിലെ ഉപയോക്താക്കളും കന്പനികളും ബുദ്ധിമുട്ടിലായതോടെയാണ് വിലക്കിന്റെ പരിധി കുറയ്ക്കാൻ അമേരിക്ക തയാറാകുന്നത്.
അമേരിക്കൻ ഉത്പന്നങ്ങളും സാങ്കേതികവിദ്യയും ഉപയോഗിക്കുന്നതിൽനിന്നു വാവെയെ തടയുന്നതിൽ പൂർണമായും വിജയിച്ച അമേരിക്കൻ വാണിജ്യവിഭാഗം, ചൈനീസ് കന്പനിക്കു പുതിയൊരു ലൈസൻസ് നൽകാനാണു പദ്ധതിയിട്ടിരിക്കുന്നത്. ഈ ലൈസൻസ് പ്രകാരം നിലവിൽ അമേരിക്കൻ ഉപയോക്താക്കൾക്കു നൽകിവരുന്ന സേവനങ്ങൾ ഫലപ്രദമായി തുടരുന്നതിന് ആവശ്യമായിട്ടുള്ള അമേരിക്കൻ ഉത്പന്നങ്ങളും സാങ്കേതികവിദ്യയും വാവേയ്ക്കു വാങ്ങാനാകും. എന്നാൽ, ഏതെങ്കിലും പുതിയ ഉപകരണങ്ങൾ നിർമിക്കാനോ പുതുതായി സേവനം നൽകാനോ അമേരിക്കൻ ഉത്പന്നങ്ങളും സാങ്കേതികവിദ്യയും വാവെയ്ക്ക് ഉപയോഗിക്കാനാവില്ല. 90 ദിവസമായിരിക്കും ഈ താത്കാലിക ലൈസൻസിന്റെ കാലാവധി.
വാവെയുടെ നെറ്റ്വർക്ക് ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മറ്റു കന്പനികൾക്കും ഉപയോക്താക്കൾക്കും വിലക്കു വലിയ പ്രശ്നം സൃഷ്ടിക്കുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. അമേരിക്കയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടാണ് ട്രംപ് വാവേയെ കഴിഞ്ഞ ദിവസം വിലക്കിയത്. വാവേയും മറ്റൊരു ചൈനീസ് കന്പനിയായ സെഡ്ടിഇയും അമേരിക്കയ്ക്കും അമേരിക്കൻ വ്യവസായങ്ങൾക്കും ഭീഷണിയാണെന്ന അഭിപ്രായം ഉയർന്നിരുന്നു. ചൈനീസ് ഗവൺമെന്റും കമ്യൂണിസ്റ്റ് പാർട്ടിയുമാണ് ഈ കന്പനികൾക്കു പിന്നിലെന്നാണ് ആരോപണം.