ന്യൂഡൽഹി: ബ്രിട്ടീഷ് കാർനിർമാതാക്കളായ എംജി മോട്ടോർ (മോറിസ് ഗാരേജസ്) തങ്ങളുടെ പുതിയ എസ്യുവി ഹെക്ടർ ഇന്ത്യയിൽ അവതരിപ്പിച്ചു. ജൂണിൽ വില്പനയാരംഭിക്കുന്ന വാഹനത്തിന് 15-20 ലക്ഷം രൂപ വില വരുമെന്നാണ് കരുതുന്നത്. അടുത്തമാസം ആദ്യം മുതൽ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങും.
4,655 എംഎം നീളവും 2,750എംഎം വീൽബേസുമുള്ള വാഹനത്തിന് എതിരാളികളായ മഹീന്ദ്ര എക്സ്യുവി 500, ടാറ്റാ ഹാരിയർ എന്നിവയേക്കാൾ കൂടുതൽ വലുപ്പമുണ്ട്. 17 ഇഞ്ച് അലോയ് വീലുകൾ കുതിക്കാൻ സഹായിക്കുന്പോൾ എൽഇഡി ഡിആർഎലുകളും മാറ്റ് ഫിനിഷ്ഡ് സ്റ്റാർ റൈഡർ ഗ്രില്ലും വാഹനത്തിന്റെ ഭംഗി വർധിപ്പിക്കുന്നു.
10.4 ഇഞ്ച് പോർട്രെയ്റ്റ് ഓറിയന്റഡ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം (ഐസ്മാർട്ട്), കൃത്രിമബുദ്ധി (എഐ) പിൻബലമുള്ള വോയ്സ് അസിസ്റ്റ്, ക്രൂയിസ് കണ്ട്രോൾ, എൽഇഡി ടെയിൽ ലാന്പുകൾ എന്നിവ പ്രധാന ഫീച്ചറുകളാണ്. രണ്ട് എയർബാഗുകൾ, എബിഎസ്, ഇബിഡി, ഇഎസ്പി, ട്രാക്ഷൻ കണ്ട്രോൾ, റിയർ പാർക്കിംഗ് സെൻസറുകൾ, നാലു വീലിലും ഡിസ്ക് ബ്രേക്ക് എന്നിവ സുരക്ഷയൊരുക്കുന്നു.
പെട്രോൾ, ഡീസൽ എൻജിനുകളിൽ വാഹനം ലഭ്യമാണ്. 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിൻ 143 പിഎസ് പവറിൽ 250 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്പോൾ 2.0 ലിറ്റർ ഡീസൽ എൻജിൻ 170 പിഎസ് പവറിൽ 350 എൻഎം ടോർക്ക് ഉത്പാദിപ്പിക്കും. ഇതുകൂടാതെ പെട്രോൾ വേരിയന്റിൽ 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് മോട്ടോർകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് 6-സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ ഗിയർബോക്സിൽ മാത്രമായിരിക്കും ഉണ്ടാകുക. ഈ മോട്ടോർ 20 എൻഎം അധിക ടോർക്ക് ഉത്പാദിപ്പിക്കും.
പെട്രോൾ - ഡുവൽ ക്ലച്ച് ഓട്ടോമാറ്റിക് വേരിയന്റിന് 13.96 കിലോമീറ്ററും പെട്രോൾ മാന്വലിന് 14.16 കിലോമീറ്ററും ഡീസലിന് 17.41 കിലോമീറ്ററും മൈലേജ് ലഭിക്കുമെന്നാണ് കന്പനി അവകാശപ്പെടുന്നത്.