ന്യൂഡൽഹി: മൊത്തവിലസൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം ഏപ്രിലിൽ കുറഞ്ഞു. മാർച്ചിലെ 3.18ൽനിന്ന് 3.07 ശതമാനത്തിലേക്കാണ് കുറവ്. തലേ ഏപ്രിലിൽ 3.62 ശതമാനമായിരുന്നു വിലക്കയറ്റം.
ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റം വർധിച്ചു. പച്ചക്കറിവിലയിലെ വർധന 28.13ൽനിന്ന് 40.65 ശതമാനമായി. മൊത്തം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 5.68ൽ നിന്ന് 7.37 ശതമാനമായി. ഇന്ധന-വൈദ്യുതി വിഭാഗത്തിലെ വിലക്കയറ്റം 5.41ൽനിന്ന് 3.84 ശതമാനമായി കുറഞ്ഞു. ഫാക്ടറി ഉത്പന്ന വിലക്കയറ്റം 1.72 ശതമാനമേ ഉള്ളൂ.
പച്ചക്കറിവിലയിലെ വർധനയും ഭക്ഷ്യവില വരുംമാസങ്ങളിൽ കൂടാനുള്ള സാധ്യതയും സൂചിപ്പിക്കുന്നതാണ് ഈ കണക്കുകൾ. ജൂൺ ആദ്യം ചേരുന്ന റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി പലിശനിരക്ക് കുറയ്ക്കാൻ തീരുമാനിക്കാനിടയില്ല.