മുംബൈ: പ്രവർത്തനം നിലച്ച ജെറ്റ് എയർവേസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിനയ് ദുബെയും ചീഫ് ഫിനാൻഷ്യൽ ഓഫീസർ അമിത് അഗർവാളും രാജിവച്ചു. 15,000 കോടിയിലേറെ രൂപയുടെ ബാധ്യത ശേഷിപ്പിക്കുന്ന കന്പനി ഏറ്റെടുക്കാൻ ഒരു ഗ്രൂപ്പും മുന്നോട്ടുവന്നിട്ടില്ല. അല്പം താത്പര്യമെടുത്ത എത്തിഹാദ് എയർവേസ് ഭൂരിപക്ഷ ഓഹരി എടുക്കാൻ തയാറായില്ല.