തൃശൂർ: കല്യാണ് ജ്വല്ലേഴ്സിനെ ആഗോളതലത്തിൽ ഏറ്റവും മികച്ച 100 ആഡംബര ബ്രാൻഡുകളിൽ ഒന്നായി തെരഞ്ഞെടുത്ത് ഡിലോയിറ്റ് റിപ്പോർട്ട്. ഡിലോയിറ്റിന്റെ ആഗോളപട്ടികയിൽ 35-ാം സ്ഥാനവും ഇന്ത്യൻ ആഡംബര ബ്രാൻഡുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനവുമാണ് കല്യാണ് ജ്വല്ലേഴ്സിനുള്ളത്.
ലോകത്തിലെതന്നെ ഏറ്റവും വലിയ അക്കൗണ്ടിംഗ് സ്ഥാപനവും പ്രഫഷണൽ ശൃംഖലയുമായ ഡിലോയിറ്റ് ആഗോളതലത്തിൽ കണ്ടെത്തിയ 100 ബ്രാൻഡുകളിൽ കല്യാണ് ജ്വല്ലേഴ്സ് ഉൾപ്പെടെ അഞ്ച് ഇന്ത്യൻ ബ്രാൻഡുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ആഡംബര ബ്രാൻഡുകളുടെ വർധിച്ചുവരുന്ന ആധിപത്യം വെളിപ്പെടുത്തുന്നതും ഇന്ത്യൻ ഉപയോക്താക്കളുടെ താത്പര്യങ്ങൾ വ്യക്തമാക്കുന്നതുമാണ് റിപ്പോർട്ട്.
1993ൽ പ്രവർത്തനമാരംഭിച്ച കല്യാണ് അടുത്തയിടെ രജത ജൂബിലി ആഘോഷിച്ചിരുന്നു. ഇന്ത്യയിൽ സ്വന്തമായി 100 ഷോറൂമുകൾ തുറക്കുന്ന ആദ്യ ആഭരണ ബ്രാൻഡ് എന്ന നേട്ടവും കല്യാണ് സ്വന്തമാക്കി. ഇന്ത്യയ്ക്കു പുറമേ പടിഞ്ഞാറൻ ഏഷ്യയിലും 32 സ്റ്റോറുകളുമായി കല്യാണ് സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. ഡിലോയിറ്റിന്റെ പട്ടികയിൽ ഉൾപ്പെട്ടത് വിലമതിക്കാനാവാത്ത ബഹുമതിയാണെന്നു കല്യാണ് ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്റുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.
ലോറിയൽ, സ്വച്ഛ് ഗ്രൂപ്പ്, റാൾഫ് ലോറൻ, ഹെർമിസ്, റോളെക്സ്, ലാഓ ഫെൻഗ് സിയാംഗ്, മൈക്കൽ കോർസ് ഹോൾഡിംഗ്സ്, ടേപെസ്ട്രി, ടിഫാനി, ഷിസീഡോ ഗ്രൂപ്പ്, ബർബറി ഗ്രൂപ്പ്, പ്രദ ഗ്രൂപ്പ്, പൻഡോറ, ഹ്യൂഗോ ബോസ്, സ്വരോസ്കി ഗ്രൂപ്പ്, അർമാനി, ക്രിസ്ത്യൻ ഡിയോർ, ലോക്സിടെയ്ൻ ഇന്റർനാഷണൽ, ഡോൽസെ ആൻഡ് ഗബ്ബാന തുടങ്ങിയവയാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റ് ആഗോള ബ്രാൻഡുകൾ.