കൊച്ചി: ഡിജിറ്റൽ പേയ്മെന്റ് രംഗത്തെ മുൻനിരക്കാരായ വിസ, നാഷണൽ കോമണ്‍ മൊബിലിറ്റി കാർഡ് (എൻസിഎംസി) അവതരിപ്പിച്ചു. കേന്ദ്ര ഭവന, നഗരവികസന മന്ത്രാലയത്തിന്റെ ആശയമായ എൻസിഎംസി ഒരു രാഷ്ട്രം ഒരു കാർഡ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. മെട്രോ റെയിൽ, ബസ്, സബർബൻ റെയിൽ, ടോൾ, പാർക്കിംഗ്, സ്മാർട്ട് സിറ്റി, റീട്ടെയിൽ എന്നിവിടങ്ങളിൽ എൻ സിഎംസി ഉപയോഗിക്കാം.
വിസാ എൻസിഎംസി കാർഡുകൾ കൂടുതൽ ആളുകളിലെത്തിക്കാൻ സർക്കാരും ബാങ്കുകളും പബ്ലിക് ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാരുമായി ചേർന്നു സമഗ്ര പരിപാടികൾക്കു രൂപം നല്‍കിയിട്ടുണ്ടെന്നു വിസ കണ്ട്രി മാനേജർ ടി.ആർ. രാമചന്ദ്രൻ അറിയിച്ചു.