+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്ബി​ഐ ലാ​ഭ​ത്തി​ൽ; കി​ട്ടാ​ക്ക​ടം കു​റ​ഞ്ഞു

മും​ബൈ: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) മാ​ർ​ച്ചി​ല​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ 838.4 കോ​ടി രൂ​പ​യു​ടെ അ​റ്റാ​ദാ​യ​മു​ണ്ടാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​ത്ത് 7,711.17 കോ​ടി രൂ​പ​യു​ടെ ന
എ​സ്ബി​ഐ ലാ​ഭ​ത്തി​ൽ;  കി​ട്ടാ​ക്ക​ടം കു​റ​ഞ്ഞു
മും​ബൈ: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) മാ​ർ​ച്ചി​ല​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ 838.4 കോ​ടി രൂ​പ​യു​ടെ അ​റ്റാ​ദാ​യ​മു​ണ്ടാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​ത്ത് 7,711.17 കോ​ടി രൂ​പ​യു​ടെ ന​ഷ്‌​ട​മു​ണ്ടാ​യ​താ​ണ്.

ക​ന്പ​നി ലാ​ഭം കാ​ണി​ച്ചെ​ങ്കി​ലും നി​രീ​ക്ഷ​ക​രു​ടെ പ്ര​തീ​ക്ഷ​യോ​ളം എ​ത്തി​യി​ല്ല. ഡി​സം​ബ​റി​ലെ ത്രൈ​മാ​സ​ത്തി​ൽ ഇ​തി​ന്‍റെ നാ​ലി​ര​ട്ടി അ​റ്റാ​ദാ​യ​മു​ണ്ടാ​യി​രു​ന്നു. അ​തി​നേ​ക്കാ​ൾ അ​ല്പം കൂ​ടു​ത​ൽ ലാ​ഭം ഇ​ത്ത​വ​ണ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. ഡി​സം​ബ​റി​നെ അ​പേ​ക്ഷി​ച്ചു വ​ള​രെ കൂ​ടു​ത​ൽ തു​ക വ​ക​യി​രു​ത്ത​ലി​നു വേ​ണ്ടി വ​ന്നു. ന​ഷ്‌​ട​സാ​ധ്യ​ത​യു​ള്ള വാ​യ്പ​ക​ൾ​ക്കാ​യി ഡി​സം​ബ​റി​ൽ 6,006 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​പ്പോ​ൾ ഇ​ത്ത​വ​ണ വ​ക​യി​രു​ത്തി​യ​ത് 16,502 കോ​ടി രൂ​പ​യാ​ണ്. എ​ന്നാ​ൽ, 2018-19 മു​ഴു​വ​ൻ എ​ടു​ക്കു​ന്പോ​ൾ വ​ക​യി​രു​ത്ത​ൽ ത​ലേ വ​ർ​ഷ​ത്തേ​ക്കാ​ൾ കു​റ​വാ​യി.

2017-18-ൽ 75039 ​കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​പ്പോ​ൾ 2018-19-ൽ 53,828 ​കോ​ടി​യാ​ണു വ​ക​യി​രു​ത്തി​യ​ത്. 2018-19 വ​ർ​ഷം ബാ​ങ്കി​ന്‍റെ അ​റ്റാ​ദാ​യം 3069.07 കോ​ടി രൂ​പ​യാ​ണ്. ത​ലേ​വ​ർ​ഷം 4187.41 കോ​ടി ന​ഷ്‌​ട​മാ​യി​രു​ന്നു. വാ​ർ​ഷി​ക വ​രു​മാ​നം 3.01 ല​ക്ഷം കോ​ടി രൂ​പ​യി​ൽനി​ന്ന് 3.3 ല​ക്ഷം കോ​ടി രൂ​പ​യാ​യി വ​ർ​ധി​ച്ചു. മൊ​ത്തം നി​ഷ്ക്രി​യ ആ​സ്തി (ഗ്രോ​സ് എ​ൻ​പി​എ) 10.91 ശ​ത​മാ​ന​ത്തി​ൽനി​ന്ന് 7.53 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. വ​ക​യി​രു​ത്ത​ൽ ന​ട​ത്താ​ത്ത നി​ഷ്ക്രി​യ ആ​സ്തി (നെ​റ്റ് എ​ൻ​പി​എ) 5.73ൽനി​ന്ന് 3.01 ശ​ത​മാ​ന​മാ​യി താ​ണു.