കൊച്ചി: പേറ്റന്റുകളുടെ എണ്ണം ആയിരത്തിലെത്തിച്ച് ഇന്ത്യൻ ഓയിൽ കോർപറേഷനു (ഐഒസി) ചരിത്രനേട്ടം. ഐഒസിയുടെ ഫരീദാബാദ് ആർ അൻഡ് ഡി സെന്ററാണ് ഇന്ത്യൻ പൊതുമേഖല ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ പേറ്റന്റുകളുടെ എണ്ണത്തിൽ മുന്പിലെത്തിയത്. ആർ ആൻഡ് ഡി സെന്ററിന്റെ ഇന്റലക്ചൽ പോർട്ട്ഫോളിയോയിൽ 794 പേറ്റന്റ് ഉൾപ്പെടുന്നു. ഇതിൽ 542 എണ്ണം വിദേശത്തും 252 എണ്ണം ഇന്ത്യയിലുമാണ്.
ബിഎസ് സിക്സ് ഇന്ധന ഉത്പാദനത്തിനായി ഇന്ത്യൻ ഓയിൽ എണ്ണശുദ്ധീകരണശാലയിൽ ഗുണനിലവാരം ഉയർത്താൻ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് ചെയർമാൻ സഞ്ജീവ് സിംഗ് പറഞ്ഞു.
ബിഎസ് സിക്സ് ഇന്ധന ഉത്പാദനത്തിനായി ഇന്ത്യൻ ഓയിൽ എണ്ണശുദ്ധീകരണശാലയിൽ ഗുണനിലവാരം ഉയർത്താൻ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് ചെയർമാൻ സഞ്ജീവ് സിംഗ് പറഞ്ഞു.