കട്ടപ്പന: ഏലക്കാ വിലയിൽ വീണ്ടും മുന്നേറ്റം. ഇന്നലെ ബോഡിനായ്ക്കന്നൂരിൽ നടന്ന ലേലങ്ങളിലാണ് വീണ്ടും റിക്കാർഡ് തിരുത്തി വില കുത്തനെ ഉയർന്നത്. ശാന്തൻപാറ സിപിഎ ഏജൻസിയുടെ ലേലത്തിൽ ശരാശരി വില 1924.70 രേഖപ്പെടുത്തി. 50 ലോട്ടുകളിലായി 7624 കിലോഗ്രാം ഏലക്ക വില്പന നടന്നു. 2210 രൂപയാണ് ഉയർന്ന വില.
രാവിലെ നടന്ന കുമളി സിപിഎംസിഎസിന്റെ ലേലത്തിൽ 163 ലോട്ടുകളിലായി 27,018 കിലോഗ്രാം പതിഞ്ഞു. ഉയർന്നവില 2,168 രൂപയും ശരാശരി വില 1,890.21 രൂപയുമായിരുന്നു.
രാവിലെ നടന്ന കുമളി സിപിഎംസിഎസിന്റെ ലേലത്തിൽ 163 ലോട്ടുകളിലായി 27,018 കിലോഗ്രാം പതിഞ്ഞു. ഉയർന്നവില 2,168 രൂപയും ശരാശരി വില 1,890.21 രൂപയുമായിരുന്നു.