മധുര: വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ ടിക് ടോക്കിന് ഏർപ്പെടുത്തിയ നിരോധനം നീക്കി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ആണ് ടിക് ടോക് ആപ് ഡൗണ്‍ലോഡിംഗ് നിരോധിച്ചുള്ള ഇടക്കാല ഉത്തരവ് നീക്കിയത്.
ഇതോടെ ചൈനീസ് കന്പനിയായ ബൈറ്റ്ഡാൻസ് ടെക്നോളജീസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് ആപ് ഇനിമുതൽ ഡൗണ്‍ലോഡ് ചെയ്യാനാകും. ആപ്പിലൂടെ പങ്കുവയ്ക്കുന്ന കണ്ടന്റുകൾക്ക് നിയന്ത്രണമുണ്ടാകണമെന്ന നിർദേശം ഹൈക്കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ അത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും ബെഞ്ച് മുന്നറിയിപ്പു നല്കി.
ഈ മാസം മൂന്നിനാണ് ചെന്നൈ ഹൈക്കോടതി ടിക് ടോക് ആപ് ഡൗണ്‍ലോഡിംഗ് നിരോധിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അശ്ലീലവും സംസ്കാരത്തിനു യോജിക്കാത്തതുമായ വീഡിയോകൾ പ്രചരിപ്പിക്കുന്നു, യുവ തലമുറയെ വഴിതെറ്റിക്കുന്നു തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആപ് നിരോധിച്ചത്.