കൊച്ചി: ഫ്ലൈ ദുബായ് റഷ്യയിലെ സോച്ചിയിലേക്കു ജൂൺ എഴിന് സർവീസ് ആരംഭിക്കും. തിങ്കളാഴ്ചയും വെള്ളിയാഴ്ചയുമായി ആഴ്ചയിൽ രണ്ടു ദിവസമാണ് സർവീസ് നടത്തുക. യുഎഇയിൽനിന്നു സോച്ചിയിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന ആദ്യ എയർലൈനാണ് ഫ്ലൈ ദുബായ്.
കരിങ്കടൽ തീരത്തു സ്ഥിതിചെയ്യുന്ന സോച്ചി റഷ്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. 2014ൽ ശീതകാല ഒളിന്പിക്സിന് ആതിഥേയത്വം വഹിച്ചത് സോച്ചിയാണ്. ശൈത്യകാല കായിക വിനോദങ്ങളുടെ കേന്ദ്രമാണിത്.