ന്യൂഡൽഹി: മാരുതി-ടൊയോട്ട സഹകരണത്തിന്റെ ഭാഗമായി മാരുതി സുസുകി ബലേനോയുടെ ടൊയോട്ട വേർഷൻ ജൂണിൽ വിപണിയിലെത്തും. ടൊയോട്ട ഗ്ലാൻസ എന്ന പേരിൽ അവതരിപ്പിക്കുന്ന വാഹനം പ്രീമിയം ഹാച്ച്ബാക്ക് ആണോ എന്ന് ടൊയോട്ട സ്ഥിരീകരിച്ചിട്ടില്ല.
ഓട്ടോമാറ്റിക്, മാന്വൽ ട്രാൻസ്മിഷനുകളിൽ എത്തുന്ന വാഹനം അഞ്ചു നിറങ്ങളിൽ ലഭ്യമാകും. പരിഷ്കരിച്ച ഫ്രണ്ട് ഗ്രില്ലിനൊപ്പം ടൊയോട്ടയുടെ ലോഗോയുമുണ്ടാകും. മാരുതി ബലേനോയെ അപേക്ഷിച്ച് നിരവധി ഫീച്ചറുകൾ ഗ്ലാൻസയിലുണ്ടാകും. അതായത് ടൊയോട്ടയുടെ എക്സ്ക്ലൂസീവ് ആക്സസറീസുകളായ സ്മാർട്ട്ഫോൺ ആപ്, ടൊയോട്ട എക്സ്പ്രസ് സർവീസ്, ബോഡി ആൻഡ് പെയിന്റ് വാറന്റി, ടൊയോട്ട ക്യു സർവീസ്, ടോയോട്ട ഫിനാൻഷൽ സർവീസസ്, റോഡ്സൈഡ് അസിസ്റ്റൻസ് തുടങ്ങിയവയുണ്ടാകും.
ബിഎസ് 6ലുള്ള 1.2 ലിറ്റർ കെ12ബി പെട്രോൾ എൻജിനാണ് ഗ്ലാൻസയ്ക്കു നല്കിയിരിക്കുന്നത്. ഇതിന് 83 ബിഎച്ച്പി പവറിൽ 113 എൻഎം ടോർക്ക് ഉത്പാദിപ്പിക്കാൻ കഴിയും. ഡീസൽ എൻജിനിൽ വാഹനം അവതരിപ്പിക്കില്ല.
കഴിഞ്ഞ ദിവസം മാരുതി സുസുകി എസ്എച്ച്വിഎസ് സാങ്കേതികവിദ്യയുള്ള ബലേനോയുടെ 1.2 ലിറ്റർ ഡുവൽ ജെറ്റ് എൻജിൻ പതിപ്പ് അവതരിപ്പിച്ചിരുന്നു.