കൊച്ചി: റെഡി-ടു-ഡ്രിങ്ക് മിൽക്ക് വിപണിയിൽ ഐടിസി നാലു മിൽക്ക് ഡ്രിങ്കുകൾ അവതരിപ്പിച്ചു. സണ്‍ഫീസ്റ്റ് വണ്ടേഴ്സ് മിൽക്ക് ശ്രേണിയിൽ ഫ്രൂട്ട് ആൻഡ് മിൽക്ക് മാംഗോ, ഫ്രൂട്ട് ആൻഡ് മിൽക്ക് മിക്സഡ് ഫ്രൂട്ട്, ഷേക്ക് വിഭാഗത്തിൽ ക്ലാസിക് വാനില, നട്ട് ഷേക്ക് വിഭാഗത്തിൽ കേസർ ബദാം എന്നീ നാലു മിൽക്ക് ഡ്രിങ്കുകളാണ് വിപണിയിലിറക്കിയത്. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലാണ് ഈ ഡ്രിങ്കുകൾ വിപണിയിലിറക്കിയതെന്ന് ഐടിസി ഫുഡ്സ് ഡിവിഷൻ സിഇഒ ഹേമന്ത് മാലിക് കൊച്ചിയിൽ പറഞ്ഞു.
200 മില്ലി ബോട്ടിലുകളിലാണ് ഡ്രിങ്കുകൾ ലഭ്യമാകുക. സണ്‍ഫീസ്റ്റ് വണ്ടേഴ്സ് മിൽക്ക് ഫ്രൂട്ട് ആൻഡ് മിൽക്ക് മാംഗോയുടെ വില- 25 രൂപ, മിക്സഡ് ഫ്രൂട്ട്- 25 രൂപ, ക്ലാസിക് വാനില- 30 രൂപ, കേസർ ബദാം- 35 രൂപ.
200 മില്ലി ബോട്ടിലുകളിലാണ് ഡ്രിങ്കുകൾ ലഭ്യമാകുക. സണ്‍ഫീസ്റ്റ് വണ്ടേഴ്സ് മിൽക്ക് ഫ്രൂട്ട് ആൻഡ് മിൽക്ക് മാംഗോയുടെ വില- 25 രൂപ, മിക്സഡ് ഫ്രൂട്ട്- 25 രൂപ, ക്ലാസിക് വാനില- 30 രൂപ, കേസർ ബദാം- 35 രൂപ.