കൊച്ചി: സണ്ണി ഡയമണ്ട്സിന്റെ കോഴിക്കോട് ഷോറൂമിന്റെ ഉത്സവത്തോടനുബന്ധിച്ചു നടത്തിയ മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ വിചരണം ചെയ്തു. തിരുവനന്തപുരം കണിയാപുരം സ്വദേശിനി എയ്ഞ്ചൽ സ്റ്റീഫന് ഒന്നാം സമ്മാനമായ ട്രിപ്പിൾ എക്സലന്റ്, ജി ഐഎ സർട്ടിഫൈഡ് 0.30 കാരറ്റ് ഡി കളർ ഐഎഫ് ഡയമണ്ട് റിംഗ് സണ്ണി ഡയമണ്ട്സ് പട്ടം ഷോറൂം മാനേജർ ജോഷി മാത്യു നൽകി. രണ്ടാം സമ്മാനമായ ട്രിപ്പിൾ എക്സലന്റ് 0.07 കാരറ്റ് ഡിഇ കളർ ഐഎഫ് ഹാർട്ട് ആൻഡ് ആരോ ഡയമണ്ട് നവാര ടൈം ലെസ് നവരത്ന ഫിംഗർ റിംഗ് പാലക്കാട് ഒറ്റപ്പാലം സ്വദേശിനി കെ.അഖിലയ്ക്കു കോഴിക്കോട് ഷോറൂം മാനേജർ ബോബിയും നൽകി.