തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് 830 കോടി രൂപയുടെ റിക്കാർഡ് വിറ്റുവരവിലൂടെ 163 കോടി രൂപ ലാഭമുണ്ടാക്കി. കമ്പനി കഴിഞ്ഞ സാമ്പത്തിക വർഷം 35,000 ടണ്‍ ടൈറ്റാനിയം ഡയോക്സൈഡ് ആഭ്യന്തര- വിദേശ മാർക്കറ്റുകളിൽ വിപണനം നടത്തി സർവകാല റിക്കാർഡ് കൈവരിക്കുകയും ചെയ്തു.
കൂടാതെ ഐഎസ്ആർഒ/വിഎസ്എസ്സി, ഇന്ത്യൻ നേവി തുടങ്ങിയ പ്രതിരോധ സേനകളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ടൈറ്റാനിയം സ്പോഞ്ച് (240 ടണ്‍) ഉത്പാദനത്തിലും കഴിഞ്ഞ സാന്പത്തിക വർഷം സർവകാല റിക്കാർഡ് നേടി.
പുതിയതായി നിർമിക്കുന്ന 70 ടിപിഡി ഓക്സിജൻ പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്. സെപ്റ്റംബറിൽ ഈ പദ്ധതിയുടെ പൂർത്തീകരണത്തോടു കൂടി കന്പനി ഓക്സിജൻ ഉപഭോഗത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതോടൊപ്പം ഉത്പാദനച്ചെലവ് ഗണ്യമായി കുറയ്ക്കാനും സാധിക്കും.
കഴിഞ്ഞ സാന്പത്തിക വർഷം കന്പനി ആർസി-800 പിജി പ്ലസ്, ആർസി-829 എന്നീ രണ്ട് പുതിയ ടൈറ്റാനിയം ഡയോക്സൈഡ് ഉത്പ്പന്നങ്ങൾ വിജയകരമായി വികസിപ്പിച്ച് വിപണിയിൽ എത്തിച്ചു. അടുത്ത സാന്പത്തിക വർഷം കന്പനി 935 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നു.