തൃശൂർ: ചുങ്കത്ത് ജ്വല്ലറിയുടെ പ്രീമിയം ഷോറൂം ചുങ്കത്ത് പാലസിന്റെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിൽ ചുങ്കത്ത് ഗ്രൂപ്പ് ചെയർമാൻ സി.പി. പോൾ ചുങ്കത്ത് നിർവഹിച്ചു. തൃശൂർ പാലസ് റോഡിലാണ് തൃശൂരിലെ ചുങ്കത്ത് ജ്വല്ലറിയുടെ രണ്ടാമത്തെ ഷോറൂം തുറന്നത്. പ്രശസ്ത യുവനടൻ ദുൽഖർ സൽമാൻ ചുങ്കത്ത് പാലസിന്റെ സിഗ്നേച്ചർ പ്രീമിയം ലോഗോ വലിയ ജനസാന്നിധ്യത്തിൽ പ്രകാശനം ചെയ്തു.
കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ചടങ്ങിൽ ഭദ്രദീപം തെളിച്ചു. തൃശൂർ മേയർ അജിത വിജയൻ, ഡെപ്യൂട്ടി മേയർ റാഫി പി. ജോസ്, പ്രതിപക്ഷ നേതാവ് അഡ്വ. എം. മുകുന്ദൻ, ബിജെപി ജില്ലാ സെക്രട്ടറി എ. നാഗേഷ്, മാനേജിംഗ് ഡയറക്ടർ രഞ്ജിത്ത് പോൾ, ചുങ്കത്ത് ജ്വല്ലറിയുടെ സതേണ്‍ റീജണൽ മാനേജിംഗ് ഡയറക്ടർ രാജീവ് പോൾ ചുങ്കത്ത് എന്നിവർ സന്നിഹിതരായിരുന്നു. ഉദ്ഘാടനം പ്രമാണിച്ച് പ്രത്യേക ഓഫറുകൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഓരോ പവൻ സ്വർണാഭരണത്തിനൊപ്പവും ഒരു സ്വർണനാണയം സമ്മാനമായി നല്‍കും. 20,000 രൂപയുടെ ഡയമണ്ട്, അൺകട്ട് ഡയമണ്ട് ആഭരണങ്ങൾക്കൊപ്പവും ഒരു സ്വർണനാണയം സമ്മാനമായി നല്‍കുന്നതാണ്.