മുംബൈ: ഇന്ത്യയിൽ കൂടുതൽ റിസർച്ച് സെന്ററുകൾ ആരംഭിക്കുമെന്ന് ചൈനീസ് സ്മാർട്ഫോണ്‍ നിർമാതാക്കളായ വിവോ. മേക് ഇൻ ഇന്ത്യ പദ്ധതിയിലുൾപ്പെടുത്തിയാകും പുതിയ റിസർച്ച് സെന്ററുകൾ നിർമിക്കുന്നതെന്നും കന്പനി അറിയിച്ചു. ഉത്തർപ്രദേശിൽ 4000 കോടി മുതൽമുടക്കി നിർമാണ പ്ലാന്റ് നിർമിക്കുന്ന വിവരം വിവോ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിസർച്ച് സെന്ററുകൾ നിർമിക്കാനാണ് പദ്ധതി.
പുതിയ സ്മാർട്ഫോണുകളുടെ ഡിസൈനുകളും മറ്റും ഈ റിസർച്ച് സെന്ററിലാകും രൂപപ്പെടുത്തുക. കൗണ്ടർപോയിന്റ് റിസർച്ച് ഫേമിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ സ്മാർട്ഫോണ്‍ വിപണിയിൽ മൂന്നാം സ്ഥാനമാണ് വിവോയ്ക്കുള്ളത്. ഇന്ത്യയിൽ നിർമാണ പ്ലാന്റുകളും റിസർച്ച് സെന്ററുകളും സ്ഥാപിക്കുന്നതിലൂടെ സ്മാർട്ഫോണ്‍ രംഗത്തെ ഏറ്റവും പുതിയ ട്രെൻഡുകൾ ഏറ്റവും വേഗത്തിൽ ഇന്ത്യയിൽ അവതരിപ്പിക്കാനും അതുവഴി വിപണി പിടിക്കാനുമാണ് വിവോയുടെ നീക്കമെന്നാണ് വിലയിരുത്തൽ.