ബംഗളൂരു: ഫ്ലിപ്കാർട്ട് സഹസ്ഥാപകൻ സച്ചിൻ ബൻസൽ മൈക്രോ ഫിനാൻസ് കന്പനിയായ ചൈതന്യയുടെ 35 ശതമാനം ഓഹരികൾ വാങ്ങാൻ നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ. കന്പനിയിലെ മറ്റ് ഓഹരിഉടമകളിൽനിന്നും ഓഹരികൾ വാങ്ങാനും ബൻസൽ ശ്രമിക്കുന്നുണ്ട്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൈതന്യക്ക് 600 കോടി രൂപയുടെ ഇടപാടുകളുള്ളത്.