കൊച്ചി: കൊച്ചി മെട്രോ സർവീസ് വിവരങ്ങൾ ഇനി ഗൂഗിൾ മാപ്പിലും. പൊതുഗതാഗത സംവിധാനവുമായി മെട്രോയെ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗൂഗിൾ മാപ്പിൽ മെട്രോ വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മെട്രോ സ്റ്റേഷനുകൾ, റൂട്ട്, ടൈമിംഗ്, നിരക്ക് തുടങ്ങിയ വിവരങ്ങളാണ് ഗൂഗിൾ മാപ്പിൽ ലഭ്യമാക്കിയിട്ടുള്ളത്.
മറൈൻ ഡ്രൈവിൽനിന്ന് ആലുവയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന യാത്രക്കാരൻ ഗൂഗിൾ മാപ്പിലൂടെ റൂട്ട് സേർച്ച് ചെയ്താൽ അടുത്തുള്ള മെട്രോ സ്റ്റേഷനിൽനിന്ന് ആലുവയിലേക്കുള്ള റൂട്ടും സമയവും ദൂരവും ലഭിക്കും. മറൈൻ ഡ്രൈവിനോട് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷനുകളായ മഹാരാജാസ്, എംജി റോഡ് സ്റ്റേഷനുകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനുള്ള വഴി, ദൂരം, എത്തിച്ചേരാനെടുക്കുന്ന സമയം, മെട്രോ സ്റ്റേഷനിൽനിന്ന് ആലുവയിലേക്ക് പോകുന്ന ട്രെയിനിന്റെ വിവരം, നിരക്ക്, ഓരോ സ്റ്റേഷനിലും ട്രെയിൻ എത്തിച്ചേരുന്ന സമയം, അവിടെനിന്ന് എങ്ങോട്ടാണോ പോകേണ്ടത് അവിടേക്കുള്ള റൂട്ട് മാപ്പ്, സഞ്ചരിക്കാനെടുക്കുന്ന ദൂരവും സമയവും തുടങ്ങിയ കാര്യങ്ങൾ ഗൂഗിൾ മാപ്പ് വഴി ലഭിക്കും. മെട്രോ സേവനങ്ങളുടെ വിവരങ്ങൾ ഗൂഗിൾ മാപ്പിൽ ലഭ്യമാകുന്നതോടെ കൊച്ചി മെട്രോ കൂടുതൽ ജനകീയമാകുമെന്ന് കെഎംആർഎൽ എംഡി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.