കൊച്ചി: ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള തീവണ്ടി യാത്രക്കാരെ ലക്ഷ്യമിട്ട് ബഹുഭാഷാ റെയിൽവേ ബുക്കിംഗ് ആപ്പായ ‘കണ്‍ഫേം ടിക്കറ്റ്’ മലയാളം ഉൾപ്പെടെ ഏഴ് ഭാഷകളിലേക്കുകൂടി സേവനം വ്യാപിപ്പിച്ചു. ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ബംഗാളി ഭാഷകളിൽകൂടിയാണ് സേവനമാരംഭിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ 75 ശതമാനവും പ്രാദേശികഭാഷയിലാണെന്നതു കണക്കിലെടുത്താണ് പരിഷ്കാരം. വെയ്റ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകളുടെ സാധ്യത പ്രവചിക്കുന്ന സവിശേഷ സേവനം ഉൾപ്പെടെ നൽകുന്ന ആപ്പാണ് കണ്‍ഫേം ടിക്കറ്റ്.