മുംബൈ: പുത്തൻ ഫീച്ചറുകളുടെ അകന്പടിയോടെ മൈ ബിഎസ്എൻഎൽ ആപ്പിന്റെ അപ്ഡേറ്റഡ് വേർഷൻ ഗൂഗിൾ പ്ലേ സ്റ്റോറിലെത്തി. റീചാർജ് ചെയ്യുന്നതിനും പോസ്റ്റ് പെയ്ഡ് ബിൽ അടയ്ക്കുന്നതിനും മറ്റു സേവനങ്ങൾക്ക് പണമടയ്ക്കുന്നതിനും ഇനി ആപ്പിലൂടെ സംവിധാനമുണ്ട്.
ആപ്പിനുള്ളിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങൾ കണ്ട് വരുമാനം നേടുന്നതിനുള്ള സംവിധാനവും ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. പരസ്യങ്ങൾ കാണുന്പോൾ പോയിന്റുകളാണ് ലഭിക്കുക.
തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങുന്പോൾ ഈ പോയിന്റുകൾ കിഴിവ് ആയി മാറ്റാം. പോയിന്റുകൾ പണമായി അക്കൗണ്ടിലേക്ക് മാറ്റാനും സംവിധാനമുണ്ട്. ഏത് തരത്തിലുള്ള പരസ്യങ്ങളാണ് കാണേണ്ടത്, ഏത് ഉത്പന്നത്തിന്റെ, തുടങ്ങിയ കാര്യങ്ങളൊക്കെ ക്രമീകരിക്കാനാകും. കോൺടാക്ട് ലിസ്റ്റിലുള്ളവരുമായി ചാറ്റ് ചെയ്യുന്നതിനുള്ള സംവിധാനവും മൈ ബിഎസ്എൻഎൽ ആപ്പിലെത്തിയിട്ടുണ്ട്.
ബിഎസ്എൻഎൽ വരിക്കാരല്ലാത്തവർക്കും ആപ് ഉപയോഗിക്കാനാകും. എന്നാൽ, ചാറ്റിംഗ് അടക്കമുള്ള ചില ഫീച്ചറുകൾ ബിഎസ്എൻഎൽ വരിക്കാർക്കു മാത്രമേ ലഭ്യമാകൂ.