മുംബൈ: സാംസംഗിന്റെ ഗാലക്സി എ സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണ് മോഡൽ ഗാലക്സി എ-70 അവതരിപ്പിച്ചു. ദക്ഷിണകൊറിയയിൽ നടന്ന ചടങ്ങിലായിരുന്നു അവതരണം.
ഗാലക്സി എ സീരീസിലെ ഏറ്റവും വലിയ സ്ക്രീനുള്ള മോഡൽ എന്ന വിശേഷണവുമായി വരുന്ന എ-70 ന് 6.7 ഇഞ്ച് ഫുൾ എച്ച്ഡി ഇൻഫിനിറ്റി യു ഡിസ്പ്ലെയാണുള്ളത്.
ഒക്ടാകോർ പ്രോസസർ, ആറ് ജിബി റാമിന്റെയും എട്ട് ജിബി റാമിന്റെയും വേരിയന്റുകൾ, 128 ജിബി റോം (512 ജിബി വരെയായി വർധിപ്പിക്കാം), ആൻഡ്രോയ്ഡ് പൈ, ഫിംഗർപ്രിന്റ് സെൻസർ, അതിവേഗ ചാർജിംഗ് സംവിധാനമുള്ള 4,500 എംഎഎച്ച് ബാറ്ററി തുടങ്ങിയവ ഫീച്ചറുകളിൽപ്പെടുന്നു. ട്രിപ്പിൾ റിയർ കാമറ (32+8+5 എംപി)യും 32 എംപി സെൽഫി കാമറമയും ഫോണിനുണ്ട്.
കോറൽ, ബ്ലൂ, ബ്ലാക്, വൈറ്റ് നിറങ്ങളിൽ ലഭ്യമാണ്. എ-70 യുടെ വിലയും വിപണിയിലെത്തുന്ന തീയതിയും പ്രഖ്യാപിച്ചിട്ടില്ല.