കൊച്ചി: കൊക്ക കോള ഇന്ത്യ രണ്ടു പുതിയ ജൂസുകൾകൂടി പുറത്തിറക്കി. മിനുറ്റ് മെയ്ഡ് ബ്രാൻഡിൽ മിനുറ്റ് മെയ്ഡ് ന്യൂട്രിഫോഴ്സും മിനുറ്റ് മെയ്ഡ് ഫ്രൂട്ട് പഞ്ചുമാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. തദ്ദേശീയമായ പഴച്ചാറിനൊപ്പം അയേണ്‍, സിങ്ക്, വൈറ്റമിൻ ബി 2, വൈറ്റമിൻ ബി 12 എന്നിവ ചേർത്ത മിനുറ്റ് മെയ്ഡ് ന്യൂട്രിഫോഴ്സ് കുട്ടികൾക്ക് അനുയോജ്യമായവിധമാണ് തയാറാക്കിയിട്ടുള്ളത്.
ആപ്പിൾ, മിക്സഡ് ഫ്രൂട്ട് രുചികളിൽ ലഭ്യമായ ന്യൂട്രിഫോഴ്സിന്റെ വില 150 മില്ലി ലിറ്റർ പായ്ക്കിന് 10 രൂപ. വിവിധ പഴവർഗങ്ങളുടെ ചാറിൽ വിറ്റമിൻ സിയും മഗ്നീഷ്യവും ചേർത്ത പാനീയമാണ് മിനുറ്റ് മെയ്ഡ് ഫ്രൂട്ട് പഞ്ച്. രാജ്യത്തെ പരന്പരാഗത പാനീയങ്ങൾക്ക് ആധുനിക പരിവേഷം നൽകപ്പെട്ടിട്ടുള്ള ഫ്രൂട്ട് പഞ്ച് മുഖ്യമായും യുവാക്കളെ ലക്ഷ്യമാക്കി തയാർ ചെയ്തതാണ്. വില 200 മില്ലി ലിറ്ററിന് 25 രൂപ.