മുംബൈ: ഇന്ത്യയിലെ ഉപയോക്താക്കൾക്കായി ഇ -പെയ്മെന്റ് ആപ് നിർമിച്ച് ചൈനീസ് മൊബൈൽ ഫോണ് നിർമാതാക്കളായ ഷവോമി. എംഎെ പേ എന്നാണ് ഷവോമിയുടെ ഡിജിറ്റൽ വാലറ്റ് ആപ്പിന്റെ പേര്. ഷവോമിയുടെ എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും എംഎെ ആപ് പ്രവർത്തിക്കുമെന്നു കന്പനി അറിയിച്ചു.
തങ്ങളുടെ മൊബൈൽ ഫോണുകൾക്ക് ഇന്ത്യയിലുള്ള സ്വീകാര്യത ഇ-പെയ്മെന്റ് മേഖലയിൽ പ്രയോജനപ്പെടുത്താനാണ് ഷവോമിയുടെ പദ്ധതി. രാജ്യത്തെ ഷവോമി ഉപയോക്താക്കൾ പണമിടപാടുകൾക്ക് എംഎെ ആപ്പിനെ ആശ്രയിച്ചു തുടങ്ങിയാൽ, പേടിഎം, ഗൂഗിൾ പേ തുടങ്ങിയ വന്പൻമാർക്കു വെല്ലുവിളിയായേക്കും.
എംഎെ ആപ്പിന്റെ പ്രവർത്തനത്തിനായി സ്വീകരിക്കുന്ന ആളുകളുടെ വിവരങ്ങൾ ഇന്ത്യയിൽതന്നെയുള്ള സെർവറിലായിരിക്കും സൂക്ഷിക്കുകയെന്നു കന്പനി പറയുന്നു. ഈ വിവരങ്ങൾ എൻക്രിപ്റ്റഡ് ആയി സൂക്ഷിക്കുന്നതിനാൽ സുരക്ഷിതമായിരിക്കുമെന്നും ഷവോമി ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബി. മുരളീകൃഷ്ണൻ പറഞ്ഞു.