മുംബൈ: മെസേജുകൾ കോട്ട് ചെയ്തു മറുപടി അയയ്ക്കുന്ന സംവിധാനം ഫേസ്ബുക്ക് മെസഞ്ചറിലുമെത്തുന്നു. ഒന്നിലധികം മെസേജുകൾ ലഭിക്കുന്ന സാഹചര്യത്തിൽ ഏതു മെസേജിനാണ് മറുപടിയെന്നു കൃത്യമായി മനസിലാക്കുന്നതിനു സഹായിക്കുന്ന സംവിധാനമാണ് കോട്ട് ആഡ് റിപ്ലെ. നിലവിൽ വാട്സാപ്പിലുള്ള ഈ ഫീച്ചർ ഉടൻ മെസഞ്ചറിലുമെത്തിക്കാനാണ് ഫെസ്ബുക്കിന്റെ പദ്ധതി.
ടെക്സ്റ്റ് മെസേജുകൾക്കു പുറമേ ജിഫുകൾ, വീഡിയോകൾ, ഇമോജികൾ, ചിത്രങ്ങൾ തുടങ്ങിയവെയും മെസഞ്ചറിൽ കോട്ട് ചെയ്തു മറുപടി അയയ്ക്കാനാകും. വാട്സാപ്പിലേതുപോലെ, കോട്ട് ചെയ്യാനുദ്ദേശിക്കുന്ന മെസേജിൽ അല്പം നേരം ഹോൾഡ് ചെയ്താണ് മെസഞ്ചറിലും ഫീച്ചർ പ്രവർത്തിക്കേണ്ടത്.