കോൽക്കത്ത: മൊബൈൽഫോണുകൾ ഡ്രോണുകൾ ഉപയോഗിച്ച് ആവശ്യക്കാരിലെത്തിക്കുന്ന സംരംഭവുമായി രണ്ട് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ. കോൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈപ്പർ എക്സ്ചേഞ്ച്, എയ്റോനെക്സ്റ്റ് എന്നീ സ്ഥാപനങ്ങളാണ് പദ്ധതിക്കു പിന്നിൽ. കോൽക്കത്തയിലും സമീപപ്രദേശങ്ങളിലും ഡ്രോണുകൾ ഉപയോഗിച്ചു മൊബൈൽ ഫോണുകൾ വിതരണം ചെയ്തതായി ഹൈപ്പർ എക്സ്ചേഞ്ച് അധികൃതർ പറഞ്ഞു.
ഡ്രോണുകൾ ആവശ്യക്കാരുടെ വീട്ടുപടിക്കലെത്തിക്കാനാകാത്ത സാഹചര്യങ്ങളിൽ നഗരങ്ങളിൽനിന്നു നഗരങ്ങളിലേക്കു മൊബൈൽ ഫോണുകൾ ഡ്രോണുകളിലൂടെ ഒരു കളക്ഷൻ സെന്ററിലേത്തിക്കുകയും അവിടെനിന്ന് ഏജന്റുമാർ ഫോണുകൾ ആവശ്യക്കാരിലേക്കുമെത്തിക്കുന്ന പദ്ധതിയും ഉടൻ തുടങ്ങുമെന്ന് ഹൈപ്പർ എക്സ്ചേഞ്ച് സിഇഒ ദിപഞ്ചൻ പുർകയസ്ഥ പറഞ്ഞു. ഈ പദ്ധതിയിലൂടെ സമയത്തിലും വിതരണച്ചെലവിലും ഗണ്യമായി കുറവുവരുത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ കോൽക്കത്തയിലുള്ള മറ്റൊരു സ്റ്റാർട്ടപ് ഭക്ഷ്യ വസ്തുക്കൾ ഡ്രോണിൽ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചിരുന്നു.