തൃശൂർ: ട്രാൻസീഷൻ ഹോൾഡിംഗ്സിന്റെ സ്മാർട്ട് ആക്സസറീസ് ബ്രാൻഡായ ഒറെയ്മോ, പുതിയ ഹെഡ്സെറ്റായ സ്റ്റുഡിയോ ഒഇബി-എച്ച് 66 ഡി അവതരിപ്പിച്ചു. ചെവിയിൽ ഉറപ്പിക്കാ വുന്ന രീതിയിൽ രൂപകല്പന ചെയ്തിരിക്കുന്ന ഒറെയ്മോ സ്റ്റുഡിയോ ഹെഡ്സെറ്റിൽ കുഷ്യനുള്ള ഇയർ കപ്പുകളാണുള്ളത്. വില 2,999 രൂപ.
ഹൈഡെഫനിഷൻ ശബ്ദ വിന്യാസം, സുഖകരമായ ഫിറ്റ്, സ്റ്റൈലിഷ്, ക്ലാസി എന്നിവയെല്ലാം പുതിയ ഹെഡ്സെറ്റിനെ വ്യത്യസ്തമാക്കുമെന്ന് ഒറെയ്മോ ആക്സസറീസ് ഇന്ത്യ ബിസിനസ് തലവൻ പുനിത് ഗുപ്ത പറഞ്ഞു. ഹെഡ്സെറ്റിലുള്ള ബ്ലൂ ടൂത്ത് വെർഷൻ 4.2 ഉപയോഗിച്ച് ഏത് സ്മാർട്ട് ഉപകരണത്തിലേക്കും ഇതു വളരെ എളുപ്പത്തിൽ കണക്ട് ചെയ്യാവുന്നതാണ്. 200 മണിക്കൂർവരെ സ്റ്റാൻഡ് ബൈ സമയമുള്ള ഇതിൽ 20 മണിക്കൂർ പ്ലേ അല്ലെങ്കിൽ ടോക്ക് ടൈം ലഭിക്കും. സൗകര്യപ്രദമായ റൗണ്ട് ഇയർ ഡിസൈനും സുഖകരമായ കുഷ്യൻഡ് ഇയർ കപ്പുകളും പ്രത്യേകതകളാണ്.