തൃശൂർ: മാർച്ച് 13നു മുമ്പുതന്നെ മുഴുവൻ ഉപയോക്താക്കൾക്കും ക്ലെയിം കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ 11.1 ലക്ഷം ഉപയോക്താക്കൾക്കുവേണ്ടി കെഎസ്എഫ്ഇയുടെ 507 ശാഖകൾ അതാത് സിബിഐസി ഓഫീസുകളിൽ റീഫണ്ട് ക്ലെയിം ഫയൽ ചെയ്തതായി കെഎസ്എഫ്ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ് അറിയിച്ചു.
159 കോടി രൂപ തിരിച്ചുകിട്ടാൻ ക്ലെയിം നൽകി. കെഎസ്എഫ്ഇ മുഖേന സർവീസ് ടാക്സ് കൊടുത്ത മുഴുവൻ പേരുടെയും ക്ലെയിമുകൾ ഫയൽ ചെയ്തു. തീരുമാനം എടുക്കാൻ കമ്മീഷണറെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. അന്യായ നികുതിയായി പിരിച്ച തുക തിരിച്ചുകിട്ടാൻ ഉപയോക്താക്കൾക്കുവേണ്ടി കെഎസ്എഫ്ഇ കേരള ഹൈക്കോടതിയിൽനിന്നു വിധി സമ്പാദിച്ചിരുന്നു. 2019 മാർച്ച് 13നകം തിരിച്ചുകിട്ടാൻ ഓരോ ഉപയോക്താവും സിബിഐസിയിൽ ക്ലെയിം കൊടുക്കാൻ ഹൈക്കോടതി സമയപരിധി നിശ്ചയിച്ചു.
സമയപരിധി ആറുമാസംകൂടി നീട്ടണമെന്ന ആവശ്യം ഉന്നയിച്ച് കെഎസ്എഫ്ഇ റിവ്യു ഹർജിയും ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് വകുപ്പ് ചിട്ടി ഫോർമാൻ കമ്മീഷനുമേൽ 2012 ജൂലൈ ഒന്നു മുതൽ 2015 ജൂൺ 14 വരെയുള്ള കാലയളവിൽ സർവീസ് ടാക്സ് പിരിച്ചതു നിയമവിരുദ്ധമാണെന്നു സുപ്രീംകോടതി 2017 ജൂലൈയിലാണ് ഉത്തരവിട്ടിരുന്നത്.
സർവീസ് ടാക്സ് അടച്ച ഉപയോക്താക്കളെ സഹായിക്കുവാൻ കോടതിഉത്തരവിന്റെ കാര്യം വെബ്സൈറ്റിലും പത്രത്തിലും കെഎസ്എഫ്ഇ പ്രസിദ്ധീകരിച്ചിരുന്നു.
റീഫണ്ട് അപേക്ഷകളിൽ തീരുമാനം എടുക്കാൻ സമയപരിധി നിശ്ചയിക്കണമെന്നു ഹൈക്കോടതിയിൽ ആവശ്യപ്പെട്ടുകൊണ്ട് പുതിയൊരു ഹർജി നൽകാനും കെഎസ്എഫ്ഇ തീരുമാനിച്ചിട്ടുണ്ടെന്നു ചെയർമാൻ പറഞ്ഞു.