കൊച്ചി: നാലുവർഷത്തിനകം 500 ശസ്ത്രക്രിയകളുമായി റോബട്ടിക് ചികിത്സയിൽ മികച്ച നേട്ടം കരസ്ഥമാക്കിയതായി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. ഇത്രയധികം ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കുന്നത് രാജ്യത്തെതന്നെ മികച്ച നേട്ടമാണെന്ന് അമൃതയിലെ ഗൈനക്കോളജിക് ഓങ്കോളജി പ്രഫസർ ഡോ. അനുപമ രാജൻബാബു പത്രസമ്മേളനത്തിൽ പറഞ്ഞു.