ലോസ് ആഞ്ചലസ്: 21 സെഞ്ചറി ഫോക്സിനെ ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയായതോടെ വാൾട്ട് ഡിസ്നി കമ്പനി പുതിയ വീഡിയോ സ്ട്രീമിംഗ് സർവീസ് തുടങ്ങാനുള്ള തയാറെടുപ്പുകൾ തുടങ്ങി. ഈ വർഷംതന്നെ ഡിസ്നി പ്ലസ് എന്ന വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ഡിസ്നി അവതരിപ്പിക്കും. ഫോക്സിന്റെ സബ്സിഡിയറികളായ ഫോക്സ് ഫിലിം ആൻഡ് ടിവി സ്റ്റുഡിയോസ്, എഫ്എക്സ് നെറ്റ്വർക്സ്, നാഷണൽ ജ്യോഗ്രഫിക് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ ഇനിമുതൽ ഡിസ്നിയുടെ കീഴിലായിരിക്കും. 7,100 കോടി ഡോളറിന് ഫോക്സിനെ ഏറ്റെടുത്തതോടെ ഡിസ്നി പ്ലസിന് കൂടുതൽ കരുത്താകും.
ഏറ്റെടുക്കലിലൂടെ ആമസോൺ പ്രൈം, നെറ്റ്ഫ്ലിക് തുടങ്ങിയവയുമായി മത്സരിക്കാനാണ് ഡിസ്നി ലക്ഷ്യമിടുന്നത്. ഇതുകൂടാതെ സൂപ്പർഹീറോ സിനിമകളുടെ ആരാധകർക്കായി വലിയൊരു നിരതന്നെയൊരുക്കാനും ഇനി ഡിസ്നിക്കാകും. മാർവലിന്റെ എക്സ്-മെൻ, അവഞ്ചേഴ്സ് തുടങ്ങിയവയും സ്വന്തമായതോടെ ഏറ്റവും വലിയ സൂപ്പർഹീറോ ശേഖരവും ഡിസ്നിക്കാണ്.