+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജെറ്റിനെ രക്ഷിക്കാൻ സർക്കാർ ശ്രമം

ന്യൂ​​​ഡ​​​ൽ​​​ഹി: ജെ​​​റ്റ് എ​​​യ​​​ർ​​​വേ​​​സി​​​നെ ര​​​ക്ഷി​​​ക്കാ​​​ൻ ഗ​​​വ​​​ൺ​​​മെ​​​ന്‍റും സ​​​ർ​​​ക്കാ​​​ർ പ​​​ണ​​​വും. നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​വെ​​​സ്റ്റ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ്രാ​​​സ
ജെറ്റിനെ രക്ഷിക്കാൻ സർക്കാർ ശ്രമം
ന്യൂ​​​ഡ​​​ൽ​​​ഹി: ജെ​​​റ്റ് എ​​​യ​​​ർ​​​വേ​​​സി​​​നെ ര​​​ക്ഷി​​​ക്കാ​​​ൻ ഗ​​​വ​​​ൺ​​​മെ​​​ന്‍റും സ​​​ർ​​​ക്കാ​​​ർ പ​​​ണ​​​വും. നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​വെ​​​സ്റ്റ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ഫ​​​ണ്ട് (എ​​​ൻ​​​ഐ​​​ഐ​​​എ​​​ഫ്), സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ (എ​​​സ്ബി​​​ഐ) എ​​​ന്നി​​​വ​​​യെ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​കും ജെ​​​റ്റി​​​നെ ര​​​ക്ഷി​​​ക്കു​​​ക.

ജെ​​​റ്റി​​​ൽ 24 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​യു​​​ള്ള എ​​​ത്തി​​​ഹാ​​​ദ് എ​​​യ​​​ർ​​​വേ​​​സ് കൂ​​​ടു​​​ത​​​ൽ പ​​​ണം മു​​​ട​​​ക്കാ​​​നും ഓ​​​ഹ​​​രി എ​​​ടു​​​ക്കാ​​​നും ത​​​യാ​​​റാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, എ​​​ത്തി​​​ഹാ​​​ദി​​​നു ഭൂ​​​രി​​​പ​​​ക്ഷ ഓ​​​ഹ​​​രി ന​​​ല്കു​​​ന്ന​​​തി​​​നെ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് അ​​​നു​​​കൂ​​​ലി​​​ച്ചി​​​ല്ല. ജെ​​​റ്റ് ഉ​​​ട​​​മ ന​​​രേ​​​ഷ് ഗോ​​​യ​​​ലും എ​​​ത്തി​​​ഹാ​​​ദു​​​മാ​​​യി പ​​​ല​​​വ​​​ട്ടം ധാ​​​ര​​​ണ ഉ​​​ണ്ടാ​​​യെ​​​ങ്കി​​​ലും ഒ​​​ന്നും ന​​​ട​​​പ്പാ​​​യി​​​ല്ല.

ഒ​​​ടു​​​വി​​​ൽ കേ​​​ൾ​​​ക്കു​​​ന്ന​​​ത് ജെ​​​റ്റ് എ​​​യ​​​ർ​​​വേ​​​സി​​​ലെ 24 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി 400 കോ​​​ടി രൂ​​​പ​​​യ്ക്ക് എ​​​സ്ബി​​​ഐ​​​ക്കു ന​​​ല്കാ​​​ൻ എ​​​ത്തി​​​ഹാ​​​ദ് ത​​​യാ​​​റാ​​​ണെ​​​ന്നാ​​​ണ്. 7000 കോ​​​ടി​​​യി​​​ലേ​​​റെ രൂ​​​പ ക​​​ട​​​മു​​​ള്ള ജെ​​​റ്റ് പു​​​ന​​​രു​​​ജ്ജീ​​​വി​​​ച്ചാ​​​ൽ ആ​​​ദാ​​​യ വി​​​ല​​​യ്ക്ക് ഓ​​​ഹ​​​രി വി​​​റ്റു​​​മാ​​​റാ​​​ൻ എ​​​സ്ബി​​​ഐ​​​ക്കു ക​​​ഴി​​​യും. എ​​​സ്ബി​​​ഐ​​​ക്ക് ജെ​​​റ്റി​​​ൽ​​​നി​​​ന്നു വ​​​ലി​​​യ തു​​​ക കി​​​ട്ടാ​​​നു​​​ണ്ട്. അ​​​തി​​​നു പു​​​റ​​​മേ ഓ​​​ഹ​​​രി​​​ക്കു​​​കൂ​​​ടി പ​​​ണം മു​​​ട​​​ക്കാ​​​ൻ ബാ​​​ങ്കി​​​നു താ​​​ത്പ​​​ര്യ​​​മി​​​ല്ല. പ​​​ക്ഷേ, സ​​​ർ​​​ക്കാ​​​ർ അ​​​തി​​​നു പ്രേ​​​രി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യാ​​​ണു സൂ​​​ച​​​ന.

ഇ​​​തി​​​നി​​​ടെ പാ​​​ട്ട​​​ത്തു​​​ക നല്​​​കാ​​​ത്ത​​​തി​​​നാ​​​ൽ ജെ​​​റ്റി​​​ന്‍റെ നി​​​ര​​​വ​​​ധി വി​​​മാ​​​ന​​​ങ്ങ​​​ൾ ഉ​​​ട​​​മ​​​ക​​​ൾ തി​​​രി​​​ച്ചെ​​​ടു​​​ത്തു. ഇ​​​തു​​​മൂ​​​ലം നി​​​ര​​​വ​​​ധി സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി. ബോ​​​യിം​​​ഗി​​​ന്‍റെ കു​​​റേ വി​​​മാ​​​ന​​​ങ്ങ​​​ൾ നി​​​ല​​​ത്തി​​​റ​​​ക്കി​​​യ​​​തും ജെ​​​റ്റി​​​ന്‍റെ പ​​​ണ​​​ഞെ​​​രു​​​ക്ക​​​വും ഇ​​​ൻ​​​ഡി​​​ഗോ​​​യി​​​ൽ പൈ​​​ല​​​റ്റു​​​മാ​​​രു​​​ടെ കു​​​റ​​​വും മൂ​​​ലം രാ​​​ജ്യ​​​ത്തു വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ കു​​​റ​​​ഞ്ഞു. ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക് കു​​​തി​​​ച്ചു​​​ക​​​യ​​​റി.