മുംബൈ: ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണ് മോഡൽ റെഡ്മി 7 ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. ബജറ്റ് ഫോണായി അറിയപ്പെട്ടിരുന്ന റെഡ്മി 6ന്റെ അപ്ഗ്രേഡഡ് വേർഷനായാണ് റെഡ്മി 7ന്റെ വരവ്.
6.26 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, ക്വാൽകോം സ്നാപ്ഡ്രാഗണ് 632 പ്രോസസർ, മൂന്ന് റാം ഓപ്ഷനുകൾ (2 ജിബി, 3 ജിബി, 4 ജിബി), 64 ജിബി റോം, 12 എംപിയുടെയും രണ്ട് എംപിയുടെയും രണ്ടു പിൻകാമറകൾ, എട്ട് എംപിയുടെ സെൽഫി കാമറ, 4000 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് ഫീച്ചറുകൾ. ബ്ലൂ, റെഡ്, ബ്ലാക് നിറങ്ങളിൽ അവതരിപ്പിച്ചിരിക്കുന്ന റെഡ്മി 7ന് 699 യുവാൻ ( ഏകദേശം 7000 രൂപ) ആണ് വിലയിട്ടിരിക്കുന്നത്. ഫോണിന്റെ ഇന്ത്യയിലെ ലോഞ്ചിംഗ് തിയതി പ്രഖ്യാപിച്ചിട്ടില്ല.