കൊച്ചി: ഫ്ളെക്സ് നിരോധിച്ചുള്ള ഹൈക്കോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഫ്ളെക്സിനു പകരം കൂടുതൽ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ വിപണിയിലെത്തുന്നു.
കോയന്പത്തൂർ കേന്ദ്രീകരിച്ചുള്ള കന്പനിയിൽനിന്നു പൂർണമായും മണ്ണിൽ അലിഞ്ഞുചേരുന്ന ബോഹർ എന്ന ഉത്പന്നം വിപണിയിലിറങ്ങിയതിനു പിന്നാലെ മറ്റൊരു പരിസ്ഥിതി സൗഹൃദ ഉത്പന്നവുമായി ബംഗളൂരു ആസ്ഥാനമായ യൂണിവേഴ്സൽ പ്രോഡക്ട്സും രംഗത്തെത്തി.
പരിസ്ഥിതി സൗഹൃദവും റീസൈക്കിൾ ചെയ്യാവുന്നതുമായ പിഇ ഇക്കോസൈൻസും ഇക്കോസൈൻസ് ബയോഡിഗ്രേഡബിൾ എന്ന ഉത്പന്നങ്ങളുമാണു യൂണിവേഴ്സൽ പ്രോഡക്ട്സ് പുറത്തിറക്കുന്നതെന്നു മാനേജിംഗ് ഡയറക്ടർ ദീപൻ മെഹ്ത്ത അവകാശപ്പെടുന്നു. ഇവ 100 ശതമാനം പിവിസി വിമുക്തവും 100 ശതമാനം റീസൈക്കിൾ ചെയ്യാവുന്നതുമാണെന്ന് ഐഎസ്/ഐഎസ്ഒ 15985 റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇക്കോസൈൻസ് ബയോഡീഗ്രേഡബിൾ 68 ദിവസംകൊണ്ടു ഭാഗികമായും 14 മുതൽ 15 മാസത്തിനുള്ളിൽ പൂർണമായും പ്രകൃതിയിൽ അലിഞ്ഞുചേരും.