കൊച്ചി: സ്റ്റാർട്ടപ് നിക്ഷേപകരുമായി നേരിട്ടുള്ള ആശയവിനിമയത്തിലൂടെ സംരംഭകത്വത്തിന്റെ പുതുവഴികളെ പരിചയപ്പെടാൻ കേരള സ്റ്റാർട്ടപ് മിഷൻ(കെഎസ്യുഎം) ‘ഇൻവെസ്റ്റർ കഫെ’ സംഘടിപ്പിക്കുന്നു. കളമശേരി ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് കോംപ്ലക്സിൽ നടക്കുന്ന പരിപാടിയിൽ സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപകരുമായി ആശയവിനിമയം നടത്തുന്നതിനും പദ്ധതികൾ ആവിഷ്കരിക്കാനുമുള്ള വേദിയൊരുക്കും.
പങ്കെടുക്കാൻ താത്പര്യമുള്ള സ്റ്റാർട്ടപ്പുകൾക്ക് 25 വരെ https:startupmission.kerala.gov.in/pages/investorcafe എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാനാകും. ചുരുക്കപട്ടികയിൽ ഇടംനേടുന്ന സ്റ്റാർട്ടപ്പുകളെ മോക്ക് പിച്ചിന് ക്ഷണിക്കുകയും തുടർന്ന് തെരഞ്ഞെടുക്കപ്പെടുന്നവയെ ഇൻവെസ്റ്റർ കഫെയിൽ പങ്കെടുപ്പിക്കുകയും ചെയ്യും.