കൊച്ചി: കണ്സ്ട്രക്ഷൻ ഇൻഡസ്ട്രി ഡെവലപ്മെന്റ് സെന്റർ ഏർപ്പെടുത്തിയ വിശ്വകർമ അവാർഡുകളിൽ 100 മുതൽ 500 കോടി രൂപ വരെ വാർഷിക വിറ്റുവരവുള്ള കന്പനികളുടെ വിഭാഗത്തിൽ രാജ്യത്തെ മികച്ച പ്രഫഷണലി മാനേജ്ഡ് കന്പനിക്കുള്ള മൂന്നാം സ്ഥാനം അസറ്റ് ഹോംസ് കരസ്ഥമാക്കി. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി വിജയ് ഗോയലിൽനിന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ വി. സുനിൽകുമാർ അവാർഡ് ഏറ്റുവാങ്ങി. സിഐഡിസി ചെയർമാൻ ഡോ. പി.എസ്. റാണ പങ്കെടുത്തു. നിർമാണ മികവിനുള്ള മറ്റു മൂന്ന് അവാർഡുകൾ കൂടി അസറ്റ് ഹോംസ് സ്വന്തമാക്കി.