ന്യൂഡൽഹി: ഷവോമിയുടെ ആദ്യ ആൻഡ്രോയിഡ് ഗോ ഫോണ്- റെഡ്മി ഗോ 19ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ജനുവരിയിലായിരുന്നു റെഡ്മി ഗോ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചത്.
ക്വാൽകോം സ്നാപ്ഡ്രാഗണ് 425 പ്രോസസർ, ഒരു ജിബി റാം, എട്ട് ജിബി ഇന്റേണൽ സ്റ്റോറേജ്( വർധിപ്പിക്കാവുന്നത്) അഞ്ച് ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ, എട്ട് മെഗാപിക്സലിന്റെ പിൻകാമറ, അഞ്ച് മെഗാപിക്സലിന്റെ സെൽഫി കാമറ, 3000 എംഎഎച്ച് ബാറ്ററി. തുടങ്ങിയവയാണ് ഫീച്ചറുകൾ. ഇന്ത്യയിലെ വില പ്രഖ്യാപിച്ചിട്ടില്ല. ഏകദേശം 5000 രൂപ വിലയാകുമെന്നാണ് റിപ്പോർട്ടുകൾ.