കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കാർ വാങ്ങൽ കന്പനിയായ കാർസ് 24 ന്റെ കേരളത്തിലെ ആദ്യത്തെ ഷോറൂം ഇടപ്പള്ളി ബൈപാസ് റോഡിൽ പ്രവർത്തനം ആരംഭിച്ചു. ആലുവ, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഉടനെ ഷോറൂമുകൾ തുറക്കും. നിലവിൽ 30 നഗരങ്ങളിലായി 136 ബ്രാഞ്ചുകളുണ്ട്. ഈ വർഷം അവസാനത്തോടെ 50 നഗരങ്ങളിലായി ബ്രാഞ്ചുകളുടെ എണ്ണം 300 ആക്കും. 2020ഓടെ 100 നഗരങ്ങളിലായി 1000 ബ്രാഞ്ചുകളാണ് ലക്ഷ്യമിടുന്നതെന്നു കാർസ് 24 സഹ സ്ഥാപകനും വിപിയുമായ ഗജേന്ദ്ര ജംഗിദ് പറഞ്ഞു.